കാനഡയില്‍ രഥയാത്രക്കു നേരെ ചീമുട്ട എറിഞ്ഞ സംഭവം: പ്രതിഷേധം ശക്തം, ഇന്‍സ്റ്റാഗ്രാം വിഡിയോ തെളിവായി

New Update
Jncbxh

ടൊറന്റോ: ടൊറന്റോയിലെ രഥയാത്ര ഘോഷയാത്രക്കുനേരെ അജ്ഞാതരായ ആളുകള്‍ ചീമുട്ടയെറിഞ്ഞ സംഭവത്തില്‍ വന്‍ പ്രതിഷേധം. യുവതി എടുത്ത വീഡിയോയിലാണ് സംഭവം പുറത്തുവന്നത്.

Advertisment

ടൊറന്റോയിലെ തെരുവുകളില്‍ ഭക്തര്‍ ഭക്തിഗാനങ്ങള്‍ ആലപിച്ച് നീങ്ങുന്നതായി കാണിക്കുന്ന വിഡിയോ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് അപ്ലോഡ് ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. അടുത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നുള്ള ഒരാള്‍ അവര്‍ക്കുനേരെ മുട്ട എറിഞ്ഞതായി വിഡിയോയില്‍ കാണിച്ചു.

'അടുത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നുള്ള ഒരാള്‍ ഞങ്ങള്‍ക്ക് നേരെ മുട്ട എറിഞ്ഞു. എന്തുകൊണ്ട്? വിശ്വാസം മൂലം ശബ്ദമുണ്ടാകുന്നതാണോ? എന്തുതന്നെ ആയാലും ഞങ്ങള്‍ നിര്‍ത്തിയില്ല. കാരണം ഭഗവാന്‍ ജഗന്നാഥന്‍ തെരുവിലായിരിക്കുമ്പോള്‍, ഒരു വിദ്വേഷത്തിനും നമ്മെ കുലുക്കാന്‍ കഴിയില്ല' -ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് സാങ്ന ബജാജ് പറഞ്ഞു. 'ഞങ്ങള്‍ സ്തബ്ധരായി. വേദനിച്ചു. പക്ഷേ ഞങ്ങള്‍ നിര്‍ത്തിയില്ല. കാരണം വിദ്വേഷത്തിന് ഒരിക്കലും വിശ്വാസത്തെ കീഴടക്കാന്‍ കഴിയില്ല- വിഡിയോയുടെ ഉടമയായ യുവതി പറഞ്ഞു.

ഒഡിഷ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.ഡി മേധാവിയുമായ നവീന്‍ പട്‌നായിക് സംഭവത്തിന്റെ ചിത്രങ്ങള്‍ 'എക്സി'ല്‍ പങ്കുവെക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിഷയം ഗൗരവമായി കാണണമെന്നും പട്‌നായിക് ആവശ്യപ്പെട്ടു.

Advertisment