/sathyam/media/media_files/2026/01/23/x-2026-01-23-04-25-02.jpg)
ബ്രസല്‍സ്: വിമാനം വൈകുന്നതു മൂലം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം അവകാശപ്പെടുന്നതിനുള്ള സമയപരിധി നിലവിലെ മൂന്ന് മണിക്കൂറായി നിലനിര്‍ത്താന്‍ പ്ലീനറി സെഷനില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തു.
ഒരു ദശാബ്ദത്തിന് മുമ്പാണ് യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ടുവച്ച ഇത്തരം നടപടികളുടെ പാക്കേജിനോട് യൂറോപ്യന്‍ പാര്‍ലമെന്റും 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും വിയോജിച്ചിരുന്നു.
എന്നിരുന്നാലും ഹ്രസ്വ ദൂര വിമാനങ്ങള്‍ക്ക് കാലതാമസ സമയ പരിധി നാല് മണിക്കൂറായി ഉയര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം ഇ യു രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു.
2004 മുതല്‍ നിലവിലുള്ള നിയമപ്രകാരം യാത്രക്കാര്‍ക്ക് വിമാനം വൈകിയാല്‍ ഫ്ളൈറ്റിനനുസരിച്ച് 250യൂറോയില്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം.
നഷ്ടപരിഹാര പരിധി 300-600 യൂറോയായി നിലനിര്‍ത്താനാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ആഗ്രഹിക്കുന്നത്. അതേസമയം സമയപരിധി ഉയര്‍ത്താനും നഷ്ടപരിഹാരം പരമാവധി 500യൂറോ ആയി കുറയ്ക്കാനും അംഗരാജ്യങ്ങള്‍ ഉന്നമിടുന്നു.യാത്രക്കാര്‍ക്ക് പരമാവധി ഏഴ് കിലോഗ്രാം സൗജന്യ ക്യാബിന്‍ ബാഗ് ലഭിക്കണമെന്നും ആവശ്യമുണ്ട്.10 കിലോഗ്രാം വരെ ഭാരമുള്ള വലിയ ഹാന്‍ഡ് ലഗേജിന് റയ്നെയര്‍ പോലെയുള്ള ചില എയര്‍ലൈനുകള്‍ നിരക്ക് ഈടാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us