വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ 19-ാം കലാസാംസ്‌കാരികവേദി ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു

author-image
ജോളി എം പടയാട്ടില്‍
Updated On
New Update
wmc europe-2

യൂറോപ്പ്: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയുടെ പത്തൊൻപതാം സമ്മേളനം മാർച്ച് 29-ാം തീയതി വൈകീട്ട് (15:00 യുകെ, 20:30 ഇന്ത്യന്‍ സമയം) വെർച്ചിൽ പ്ളാറ്റ്ഫോമിലൂടെ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.

Advertisment

wmc europe

കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ രാസലഹരിയുടെ പിടിയിൽ നിന്നു എങ്ങനെ നമ്മുടെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയത്തെക്കു റിച്ചുള്ള സെമിനാറും നടന്നു.

കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും, ഭാരത സർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ് മാസ്റ്റർ ട്രെയി നറും, ജനസേവ ശിശുഭവൻ പ്രസിഡൻറുമായ അഡ്വ. ചാർളിപോൾ, മനഃശാസ്ത്ര വിദഗ്ദ്ധനും, സാഹിത്യകാരനും, കഴിഞ്ഞ മുപ്പതു വർഷമായി ദുബായിയിൽ സൈക്കോള ജിസ്റ്റായി പ്രാക്ടീസ് ചെയ്‌തുകൊണ്ടിരിക്കുന്ന അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ മെമ്പറുമായ ഡോ. ജോർജ് കാളിയാടൻ എന്നിവരാണ് സെമിനാർ നയിച്ചത്.

മ്യൂസിക് അധ്യാപകനും, പ്രസിദ്ധ യൂറോപ്യൻ ഗായകനുമായ ജോസ് കവലച്ചിറയുടെ ഈശ്വരപ്രാർത്ഥനയോടെയാണ് പത്തൊൻപതാം കലാസാംസ്കാരികവേദി ആരംഭിച്ചത്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം.പട യാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്‌തു. 

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡൻ്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, യൂറോപ്പ് റീജിയൻ ചെയർമാന ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

wmc europe-3

നമ്മുടെ ചെറുപ്പക്കാരെ ലഹരിക്കു അടിമപ്പെടുത്തുന്ന ഈ വിഷയം വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഇന്നത്തെ ചർച്ചാവേദിയിൽ തിരഞ്ഞെടുത്തത് ശ്ലാഹനീയമാണെന്നും, നാടിൻ്റെ സമൂലമായ വളർച്ചയ്ക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നവരാണ് വേൾഡ് മലയാളി കൗൺസിൽ എന്നും തൻ്റെ ഉൽഘാടന പ്രസംഗത്തിൽ ബെന്നി ബെഹനാൻ പറഞ്ഞു.

സാമൂഹ്യസേവനം എന്നുപറഞ്ഞാൽ സമൂഹം നേരിടുന്ന ഏറ്റവും വലിയ തിന്മക്കെതിരായി പോരാടുകയെന്നതാണ്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഏറ്റെടുത്തിരിക്കുന്ന രാസലഹരിക്കെതിരായ പോരാട്ടം അതാണ് സൂചിപ്പിക്കുന്നതെന്നും അഡി. ചാർളി പോൾ പറഞ്ഞു. ഇന്നത്തെ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ തിന്മയാണിതെന്നും ചാർളി പോൾ പറഞ്ഞു.

കഴിഞ്ഞ മുപ്പതു വർഷമായി ദുബായിയിൽ മയക്കുമരുന്നിനടിമയായ കൗമാരക്കാർക്കിടയിലും, യുവതീ-യുവാക്കൾക്കിടയിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡോ. ജോർജ് കാളിയാടൻ യുവതലമുറയുടെ മാനസിക പിരിമുറുക്കത്തെക്കുറിച്ചാണ് കൂടുതൽ സംസാരിച്ചത്. ഇന്നത്തെ യുവതലമുറയുടെ വികാരവിചാരങ്ങൾ അദ്ദേഹം പങ്കുവച്ചു.

wmc europe-5

തുടർന്നു നടന്ന പാനൽചർച്ചയിൽ ഗ്ളോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വിശ്വസാഹിത്യകാരനായ കാരൂർ സോമൻ, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻ്റ് പ്രൊഫ. ഡോ.ലളിത മാത്യു, ഗ്ലോബൽ ഹെൽത്ത്, മെഡിക്കൽ ആൻ്റ് ടൂറിസം ഫോറം പ്രസിഡൻ്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലൻ, പ്രൊഫസർ അന്നക്കുട്ടി, ഫിൻഡൈസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സ‌ൻ മേഴ്‌സി തടത്തിൽ, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, വൈസ് പ്രസിഡൻ്റ് രാജു കുന്നക്കാട്ട്, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, സെക്രട്ടറി ചിനു പടയാട്ടിൽ, വിമൻസ് ഫോറം പ്രസിഡന്റ് ബ്ലെസി ടോം, ആൻസി വർഗീസ്, സണ്ണി വെളിയത്ത്, ഡോ. സി.ഡി.വർഗീസ് എന്നിവർ സജീവമായി പങ്കെടുത്തു.

ആലുവ തോട്ടക്കാട്ടുകര സെൻ്റ് ആൻസ് ദേവാലയത്തിൻ്റെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ വനിതാ ദിനത്തിൽ ലത ജെറോമിൻ്റേയും ഇടവകയിലെ മാതൃവേദിയുടേയും നേത്യത്വത്തിൽ നൂറ്റിഅൻപത് വനിതകൾ ചേർന്നു അവതരിപ്പിച്ച തിരുവാതിര നൃത്തം കലാസാംസ്‌കാരികവേദിയിൽ വീണ്ടും അവതരിപ്പിച്ചു. 

കലാസാംസ്‌കാരികവേദിയെ വർണോജ്വലമാക്കി നൂറ്റി അൻപതുപേരെ എങ്ങനെയാണ് തിരുവാതിര നൃത്തത്തിന് ഒരുക്കിയെടുക്കുവാൻ കഴിഞ്ഞതെന്നു ലത ജെറോം വിശദീകരിച്ചു. 

രാസലഹരിയുടെ വിപത്തിനെക്കുറിച്ച് യുവതലമുറയെ ബോധ വൽക്കരിക്കുന്ന ഈ കലാസാംസ്‌കാരികവേദിയിൽ നൃത്തം അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷവും നന്ദിയുമുണ്ടെന്നും ലത ജെറോം പറഞ്ഞു. 

wmc europe-6

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയണിലെ ഡെല്ലാസ് ഡാൻസ് സ്‌കൂളിൽ പഠിക്കുന്ന നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള കുട്ടികളുടെ ഡാൻസും, യൂറോപ്യൻ ഗായകരായ ജോസ് കവലച്ചിറ, ജെയിംസ് പാത്തിക്കൽ, സോബിച്ചൻ ചേന്നങ്കര എന്നിവർ ആലപിച്ച ഗാനങ്ങളും മനോഹരവും ശ്രുതിമധുരവും നയനാനന്ദകരവുമായിരുന്നു.

കലാസാംസ്കാരിക രഗംത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗ്ലോബൽ വൈസ് ചെയർമാന ഗ്രിഗറി മേടയിലും ഇംഗ്ലണ്ടിലെ വിദ്യാർത്ഥിനിയും നർത്തകിയും, നല്ലൊരു പ്രാസംഗികയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്‌കാരികവേദി ആസ്വാദ്യകരമാക്കി പകർന്നു തന്നത്.

യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു. ടെക്നിക്കൽ സപ്പോർട്ട് നൽകിയത് കമ്പ്യൂട്ടർ വിദഗ്‌ധനായ ദിനീഷ് ഡേവീസാണ്.

-ജോളി എം. പടയാട്ടിൽ

Advertisment