/sathyam/media/media_files/2025/12/27/g-2025-12-27-04-31-53.jpg)
ബ്രസല്‍സ്: പ്രമുഖ യൂറോപ്യന്‍ പൗരന്മാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്ക -ഇ യു സെന്‍സര്‍ഷിപ്പ് തര്‍ക്കം രൂക്ഷമാകുന്നു.യുഎസ് വിസ നിരോധനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവര്‍ ശക്തമായി രംഗത്തുവന്നു. ആവശ്യമായി വന്നാല്‍ തക്കതായ നിലയില്‍ പ്രതികരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.ഈ നടപടിയെ ശക്തമായി അപലപിച്ച യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവ ന്യായീകരണമില്ലാത്ത നടപടിയാണിതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഫ്രഞ്ച് മുന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ തിയറി ബ്രെട്ടണ്‍ ഉള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ പൗരന്മാര്‍ക്കാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം വിസ നിരോധനം ഏര്‍പ്പെടുത്തിയത്. യു എസ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റിന്റെ ബ്രിട്ടീഷ് സിഇഒ ഇമ്രാന്‍ അഹമ്മദ്, ജര്‍മ്മന്‍ നോണ്‍ പ്രോഫിറ്റ് സ്ഥാപനമായ ഹേറ്റ് എയ്ഡിന്റെ അന്ന-ലീന വോണ്‍ ഹോഡന്‍ബര്‍ഗ്, ജോസഫിന്‍ ബാലണ്‍, ഗ്ലോബല്‍ ഡിസ്‌ഫോര്‍മേഷന്‍ ഇന്‍ഡക്‌സിന്റെ സഹസ്ഥാപകയായ ക്ലെയര്‍ മെല്‍ഫോര്‍ഡ് എന്നിവര്‍ക്കും യു എസ് വിലക്ക് ഏര്‍പ്പെടുത്തിയത്.
യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവ അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ വിസാ നിരോധന നടപടികളെ ശക്തമായി അപലപിച്ചു. ഓണ്‍ലൈന്‍ വിദ്വേഷ പ്രചാരവും വ്യാജ വിവരങ്ങളും ചെറുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കെതിരെയാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബ്രസ്സല്‍സ് വ്യക്തമാക്കി. അമേരിക്കയുടെ ഈ നടപടി ന്യായീകരണമില്ലാത്തതാണെന്നും, ആവശ്യമെങ്കില്‍ അതിനെതിരെ വേഗത്തിലും ശക്തമായും പ്രതികരിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്തെ അമേരിക്കന്‍ ഭരണകൂടം, അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഫ്രാന്‍സിലെ മുന്‍ യൂറോപ്യന്‍ കമ്മീഷണര്‍ തിയറി ബ്രെറ്റണ്‍ ഉള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ പൗരന്മാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം യൂറോപ്പിലെ അടിസ്ഥാന അവകാശമാണെന്നും, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ വിദ്വേഷവും വ്യാജവാര്‍ത്തകളും നിയന്ത്രിക്കുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റിനെ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സര്‍വീസസ് ആക്ടിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു ബ്രെട്ടണ്‍. ഈ നിയമം യു എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരുന്നു.ഓണ്‍ലൈന്‍ ഉള്ളടക്ക നിയമങ്ങള്‍ ലംഘിച്ചതിന് എലോണ്‍ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിന് 120 മില്യണ്‍ യൂറോ പിഴ ചുമത്തിയ ബ്രസ്സല്‍സ് നടപടിയിലും ഇവര്‍ രോഷമുണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സാങ്കേതിക നിയന്ത്രണത്തെക്കുറിച്ച് മസ്‌കും മിസ്റ്റര്‍ ബ്രെട്ടണും പലപ്പോഴും ഓണ്‍ലൈനില്‍ തര്‍ക്കിച്ചിരുന്നു. യൂറോപ്പിന്റെ സ്വേച്ഛാധിപതിയെന്ന് മസ്‌ക് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
യൂറോപ്പ് സിവിലൈസേഷണല്‍ ഇറേഷ്വര്‍ നേരിടുകയാണെന്നും യു എസ് സഖ്യകക്ഷിയായി തുടരണമെങ്കില്‍ അവര്‍ സമീപനം മാറ്റണമെന്നും യു എസ് ദേശീയ സുരക്ഷാ തന്ത്ര രേഖ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് വിസാ നടപടികള്‍ വന്നത്.
ശക്തമായി അപലപിച്ച് യൂറോപ്യന്‍ കമ്മീഷന്‍
യു എസ് തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം യൂറോപ്യന്‍ മൗലിക ജനാധിപത്യ അവകാശവും യു എസുമായി പങ്കിട്ടിട്ടുള്ള പ്രധാന മൂല്യവുമാണെന്നും വക്താവ് വക്തമാക്കി.സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇ യുവിന് അവകാശമുണ്ടെന്നും ഈ നടപടികളെക്കുറിച്ച് വാഷിംഗ്ടണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് അറിയിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് യു എസ്
വിദ്വേഷ പ്രസംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ടെക് ഭീമന്മാരെ നിര്‍ബന്ധിക്കുന്നതാണ് ഇ യുവിന്റെ ഡി എസ് എ.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേല്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ പിന്തുടരുകയാണ് ഇ യുവും ഡി എസ് എയുമെന്ന് യു എസ് ആരോപിക്കുന്നു. ടെക് ഭീമന്മാരെയും യു എസ് പൗരന്മാരെയും അന്യായമായി ലക്ഷ്യമിടുന്നതാണെന്നും വാഷിംഗ്ടണ്‍ പറഞ്ഞു.
അപലപിച്ച് ഫ്രാന്‍സും ജര്‍മ്മനിയും
യൂറോപ്യന്‍ ഡിജിറ്റല്‍ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഭീഷണിയാണ് ഈ നടപടിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ അംഗീകരിച്ച നിയമമാണ് ഡി എസ് എ.മുന്‍ ഫ്രഞ്ച് ധനമന്ത്രിയും 2019 മുതല്‍ 2024 വരെ ആഭ്യന്തര വിപണിയുടെ യൂറോപ്യന്‍ കമ്മീഷണറുമായ ബ്രെട്ടണെയാണ് അമേരിക്ക ഉന്നംവെച്ചത്.
ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ ആദ്യത്തെ ഫ്രഞ്ച് വ്യക്തിയല്ല ബ്രെട്ടണ്‍.മുമ്പ് ഓഗസ്റ്റില്‍ അഇസ്രായേല്‍ നേതാക്കളെ ലക്ഷ്യമിട്ടുള്ള ട്രൈബ്യൂണല്‍ കേസിലുള്‍പ്പെട്ട അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ഫ്രഞ്ച് ജഡ്ജി നിക്കോളാസ് യാന്‍ ഗില്ലൂവിന് യു എസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
യൂറോപ്യന്‍ നിയമങ്ങള്‍ തീരുമാനിക്കേണ്ടത് അമേരിക്കയോ
ആക്ടിവിസ്റ്റുകള്‍ക്ക് മേല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അസ്വീകാര്യമാണ് ജര്‍മ്മനി വ്യക്തമാക്കി.രണ്ട് ജര്‍മ്മന്‍ ആക്ടിവിസ്റ്റുകള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.ഇ യു നിയമത്തെ സെന്‍സര്‍ഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നവര്‍ ഭരണഘടനാ സംവിധാനത്തെ തെറ്റായി പ്രതിനിധീകരിക്കുകയാണെന്ന് ജര്‍മ്മനി വ്യക്തമാക്കി.ജര്‍മ്മനിയിലും യൂറോപ്പിലും നടപ്പാക്കേണ്ട ഡിജിറ്റല്‍ നിയമങ്ങള്‍ വാഷിംഗ്ടണിലല്ല തീരുമാനിക്കപ്പെടേണ്ടതെന്നും ജര്‍മ്മനി അഭിപ്രായപ്പെട്ടു.
വിസ നിരോധനം സ്വാതന്ത്ര്യത്തിനെതിരായ സ്വേച്ഛാധിപത്യപരമായ ആക്രമണവും സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിന്റെ കടന്ന കൈയ്യുമാണെന്ന് ഗ്ലോബല്‍ ഡിസ് ഇന്‍ഫര്‍മേഷന്‍ ഇന്റക്സ് വിശേഷിപ്പിച്ചു.
ട്രംപ് ഭരണകൂടം ഫെഡറല്‍ ഗവണ്‍മെന്റിന്റെ മുഴുവന്‍ അധികാരവും ഉപയോഗിച്ച് വിയോജിക്കുന്ന ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും സെന്‍സര്‍ ചെയ്യാനും നിശബ്ദമാക്കാനും ശ്രമിക്കുകയാണ്.ഈ പ്രവര്‍ത്തനങ്ങള്‍ അധാര്‍മികവും നിയമവിരുദ്ധവുമാണ്-സംഘടന കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us