പാരിസ്: യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ഇറ്റലിയിലെ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചതായി ദേശീയ അഗ്നിപര്‍വ്വത നിരീക്ഷണ ഏജന്‍സിയാണ് സ്ഥിരീകരിച്ചത്. ആകാശത്തേക്ക് ചാരവും പുകപടലങ്ങളും ഉയര്‍ന്നു. ഉരുകിയ ലാവ ഒഴുകി. സംഭവത്തെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന വിഡിയോകളും പുറത്തുവരുന്നുണ്ട്.
സിസിലിയുടെ കിഴക്കേതീരത്താണ് എറ്റ്ന സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. പലരും കാല്‍നടയായാണ് പര്‍വ്വതത്തിന്റെ ഉയരത്തിലേക്ക് സഞ്ചരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മൗണ്ട് എറ്റ്ന.
2014ന് ശേഷം ഇത്രയും വലിയ സ്ഫോടനം ഇവിടെ ഉണ്ടായിട്ടില്ല. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരത്തിന്റെ പുകപടലം ഏകദേശം 6,400 മീറ്റര്‍ ഉയരത്തില്‍ എത്തി. 50 കിലോമീറ്ററും 40 കിലോമീറ്ററും അകലെയുള്ള ടോര്‍മിന, കാറ്റാനിയ എന്നിവിടങ്ങളില്‍ വരെ സ്ഫോടന ശബ്ദം കേട്ടു.