Advertisment

യുകെയിലെ വിസ തട്ടിപ്പില്‍ മലയാളികളടക്കം കുടുങ്ങുന്നു: ബിബിസി റിപ്പോര്‍ട്ട്

New Update
fcgfvchvj

ബര്‍മിങ്ങാം: മലയാളികള്‍ അടക്കം വിദേശ ജോലി തേടുന്ന നൂറുകണക്കിനാളുകള്‍ യുകെയില്‍ വിസ തട്ടപ്പിന് ഇരയാകുന്നതായി ബിബിസിയുടെ കണ്ടെത്തല്‍. ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും വ്യാപകമായി ചതിയില്‍പ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്.



അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പോസ്ററ് സ്ററഡി വിസ കാലാവധി കഴിയുമ്പോള്‍ മടങ്ങിപ്പോകണം എന്ന നിര്‍ദേശം ഹോം ഓഫീസ് കര്‍ശനമായി പാലിക്കാന്‍ തുടങ്ങിയതോടെയാണ് പലരും തട്ടിപ്പിന് ഇരയായ വിവരം പുറത്തുവരുന്നത്. പോസ്റ്റ് സ്റ്റഡി കാലയളവില്‍ യുകെയില്‍ ജോലി ചെയ്ത പണം മുഴുവന്‍ വ്യാജ വിസ തട്ടിപ്പുകാര്‍ക്ക് നല്‍കി യുകെയില്‍ സ്ഥിര താമസം പ്രതീക്ഷിച്ചിരുന്നവരാണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.



ബര്‍മിങ്ങാം കേന്ദ്രീകരിച്ച് 10,000 പൗണ്ട് മുതല്‍ 17,000 പൗണ്ട് വരെ വാങ്ങി വ്യാജ സിഒഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കി ഒരു മില്യണിലേറെ പൗണ്ട് ഒരു യുവാവ് തട്ടിച്ചെടുത്തു എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബര്‍മിങ്ങാമില്‍ തന്നെ മറ്റു പല വ്യാജ വിസ തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നതായി ബിബിസി പറയുന്നു.



സ്ററുഡന്റ് വിസ കാലാവധിയിലും പോസ്ററ് സ്ററഡി വിസയിലും ആമസോണ്‍ ഡെലിവറി, കെയര്‍ ഹോമുകള്‍, വെയര്‍ ഹൗസുകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ജോലി ചെയ്തു കിട്ടിയ പണമാണ് നൂറു കണക്കിനു വിദേശ യുവാക്കളില്‍നിന്ന് തട്ടിപ്പുകാര്‍ സ്വന്തമാക്കിയിരിക്കുന്നത്.



ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെയാണ് തൈമൂര്‍ റാസ എന്ന തട്ടിപ്പുകാരന്‍ ബര്‍മിങ്ങാമില്‍ ഇരകളാക്കിയത്. 12 മില്യണ്‍ പൗണ്ട് ഇയാള്‍ സ്വന്തമാക്കിക്കഴിഞ്ഞെന്നാണ് അനൗദ്യോഗിക കണക്ക്. പൊലീസ് ഇപ്പോഴും ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജോലി ഒഴിവ് ഉണ്ടെങ്കില്‍ സൗജന്യമായി ലഭിക്കേണ്ട സ്പോണ്‍സര്‍ഷിപ്പിനാണ് ഇയാള്‍ 17,000 പൗണ്ട് വരെ വാങ്ങിയത്. ഹോം ഓഫിസ് അപേക്ഷകള്‍ നിരസിക്കും എന്നറിഞ്ഞു തന്നെയാണ് ഇതു ചെയ്തതും.



താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വിസ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പണത്തില്‍ കുറെ തിരിച്ചു കൊടുത്തതായും ഇയാള്‍ അവകാശപ്പെടുന്നു. വിസ കച്ചവടത്തില്‍ തുടക്കത്തില്‍ കുറെപ്പേര്‍ക്ക് ജോലി ലഭിച്ചതോടെയാണ് നാട് ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ ആയിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വിസ തേടി ഇയാളെ സമീപിച്ചത്. ഇയാളുടെ വിസ കച്ചവടത്തില്‍ കെയര്‍ ഹോമുകള്‍ കൂടി പങ്കാളികള്‍ ആയിരുന്നോ എന്നും സംശയിക്കുന്നു. ബിബിസി സംഘത്തോടു സംസാരിച്ച പതിനെട്ടു പേരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.

Advertisment