നോര്‍ത്ത് മാസിഡോണിയയിലെ നൈറ്റ് ക്ളബ്ബില്‍ തീപിടിത്തം: 51 പേര്‍ മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Hgjjbb

സ്കോപ്യെ: നോര്‍ത്ത് മാസിഡോണിയയിലെ നൈറ്റ് ക്ളബിലുണ്ടായ തീപിടിത്തത്തില്‍ 51 മരണം. 100 ലേറെ പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ സ്കോപ്ജേയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കോക്കാനി എന്ന പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് ക്ളബിലാണ് അപകടമുണ്ടായത്.

Advertisment

രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാര്‍ഡ് ആയ ഡിഎന്‍കെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപിടിത്തം. 1500 പേര്‍ പങ്കെടുത്തിരുന്നു. സംഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോഗിച്ചപ്പോള്‍ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ ചില ആളുകളെ അറസ്ററ് ചെയ്തിട്ടുണ്ട്.

Advertisment