Advertisment

കാനഡയില്‍ ഭീകരാക്രമണ സാധ്യത വര്‍ധിച്ചതായി മുന്‍ യുഎസ് ജനറലിന്റെ മുന്നറിയിപ്പ്

New Update
hbvcdrftyui

ഓട്ടവ : കാനഡയില്‍ ഭീകരാക്രമണ സാധ്യത വര്‍ധിച്ചതായി മുന്‍ യുഎസ് ജനറലിന്റെ മുന്നറിയിപ്പ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് കാനഡയിലും സാധ്യത നിലനില്‍ക്കുന്നതായാണ് മുന്‍ യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ റിട്ടയേര്‍ഡ് യുഎസ് ജനറല്‍ ഡേവിഡ് പെട്രൂസ് അറിയിച്ചത്. 

റഷ്യയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണത്തിന്റെ സാധ്യത വര്‍ധിച്ചതായി അദ്ദേഹം പറയുന്നു. കാനഡയിലെ ഇന്റഗ്രേറ്റഡ് ടെററിസം അസസ്മെന്റ് സെന്റര്‍ (ഐടിഎസി) കഴിഞ്ഞ മാസം ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് തീവ്രവാദികള്‍ കാനഡയില്‍ ജനക്കൂട്ടത്തെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എളുപ്പത്തില്‍ ലഭ്യമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനാണ് സാധ്യതയെന്നും ഏജന്‍സി അറിയിച്ചു.

മാര്‍ച്ച് 22-ന് ഹാളില്‍ സംഗീത പരിപാടിക്കിടെ ഐഎസ്‌ഐഎസ് ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ 139 പേര്‍ കൊല്ലപ്പെട്ടിരുന്നു.

David Petrus
Advertisment