മുന്‍ ലോക ചെസ് ചാംപ്യന്‍ ബോറിസ് സ്പാസ്കി അന്തരിച്ചു

New Update
Bv f tg hjy

മോസ്കോ: മുന്‍ ലോക ചെസ് ചാംപ്യന്‍ ബോറിസ് സ്പാസ്കി അന്തരിച്ചു. 88 വയസായിരുന്നു. മരണകാരണം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റഷ്യന്‍ ചെസ് ഫെഡറേഷന്‍ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 1969 മുതല്‍ 1972 വരെ ലോക ചാംപ്യനായ സ്പാസ്കി പത്താമത്തെ ലോക ചാംപ്യനായിരുന്നു. 1972ല്‍ ബോബി ഫിഷറുമായുള്ള മത്സരം നൂറ്റാണ്ടിലെ മികച്ച ചെസ് മത്സരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Advertisment

ബോബി ഫിഷറുമായി അന്ന് സ്പാസ്കി പരാജയപ്പെട്ടിരുന്നു. 18~ാം വയസില്‍ ഗ്രാന്‍ഡ് മാസ്ററര്‍ പദവി നേടിയ സ്പാസ്കി 19~ാം വയസിലാണ് പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചത്. 7 തവണ സോവിയറ്റ് യൂണിയനെ പ്രതിനിധീകരിച്ച് ചെസ് ഒളിംപ്യാഡില്‍ കളിച്ചിട്ടുണ്ട്. പിന്നീട് 3 തവണ ഒളിംപ്യാഡില്‍ ഫ്രാന്‍സിന് വേണ്ടിയും കളിച്ചു.

Advertisment