റസിഡന്‍സ് പെര്‍മിറ്റ് പുതുക്കല്‍ പുതുക്കല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ ഫ്രാന്‍സ്

New Update
bbbbbbhnjjjui89

റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനുള്ള റസീപ്റ്റ് ചട്ടങ്ങള്‍ കൂടുതല്‍ ലളിതമാക്കാനുള്ള ഫ്രാന്‍സ് സര്‍ക്കാരിന്റെ തീരുമാനം ജൂലൈ പതിനഞ്ചിനു പ്രാബല്യത്തില്‍ വരും. വിദേശികള്‍ക്ക് ഫ്രാന്‍സില്‍ താമസിക്കാന്‍ നിയമപരമായി അവകാശം നല്‍കുന്നതാണ് ഈ റസീപ്റ്റ്.

സ്റേററ്റ് സര്‍വീസ് വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യുന്ന ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ ലളിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. റെസിഡന്‍സ് പെര്‍മിറ്റ് കാലാവധിക്കു ശേഷം പുതുക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ ലഭിക്കുന്നതാണ് ഈ റസീപ്റ്റ്. ഇതിനു പ്രാബല്യമുള്ള സമയത്ത് രാജ്യത്തു താമസിക്കുന്നതിന് നിയമതടസമില്ല. പുതുക്കാനുള്ള അപേക്ഷ പരിഗണനയില്‍ ഇരിക്കുന്ന സമയത്ത് ഇതാണ് രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്ന ഔദ്യോഗിക രേഖ.

പുതിയ റെസിഡന്‍സ് പെര്‍മിറ്റ് കിട്ടും മുന്‍പ് ജോലി ലഭിച്ചാല്‍ റസീപ്റ്റ് ഉപയോഗിച്ചു തന്നെ അതില്‍ പ്രവേശിക്കാനും സാധിക്കും. നാല് മാസം മുതല്‍ ആറു മാസം വരെയാണ് സാധാരണഗതിയില്‍ ഇതിന്റെ കാലാവധി.