/sathyam/media/media_files/2025/02/20/mh8vVvfPbTWez6sq3Vv1.jpg)
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ കടുത്ത ആശങ്ക. ബ്രോങൈ്കറ്റിസ് ബാധിച്ച് 4 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായ മാര്‍പ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ ആയെന്നാണ് റിപ്പോര്‍ട്ട്. ഇത് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കൂടുതല്‍ സങ്കീര്‍മാക്കിയെന്നും വത്തിക്കാന്‍ അറിയിച്ചു.
അദ്ദേഹത്തിന്‍റെ 2 ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടുതല്‍ ചികിത്സയ്ക്കായി അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. 88~കാരനായ മാര്‍പാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ ഉള്ളതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണ്. വി. കുര്‍ബാന സ്വീകരിച്ച മാര്‍പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്. അതേസമയം, ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായും വത്തിക്കാന്‍ പ്രസ്താവനയിലുടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us