New Update
/sathyam/media/media_files/2025/02/16/4nSXrWKVc4bEhFY8WSfB.jpg)
വത്തിക്കാന്‍: ബ്രോങൈ്കറ്റിസ് ബാധിതനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനും പരിശോധനകള്‍ക്കുമായി ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Advertisment
88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ നിരവധി തവണ ഇന്‍ഫ്ലുവന്‍സയുള്‍പ്പെടെ അദ്ദേഹത്തെ ബാധിച്ചിരുന്നു.
വ്യാഴാഴ്ചയാണു ബ്രോങൈ്കറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്നും അദ്ദേഹം പതിവുപോലെ വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. എന്നാല്‍, പതിവുള്ള പ്രസംഗം വായിക്കാന്‍ സഹായികളെ ഏല്‍പ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us