ഡോ. വർഗീസ് പേരയിലിന് കെ എം മാണി 'സാഹിത്യ രത്‌ന' പുരസ്‌കാരം.

സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭവനകൾക്കാണ് പുരസ്‌കാരം.25000 രൂപയും, മെമെന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം.

New Update
New Project (10).jpg

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് ഏർപ്പെടുത്തിയ കെ എം മാണി സാഹിത്യ രത്‌ന പുരസ്കാരത്തിന് സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട്‌ ഡോ വർഗീസ് പേരയിൽ അർഹനായി.സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭവനകൾക്കാണ് പുരസ്‌കാരം.25000 രൂപയും, മെമെന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം.

Advertisment

അടൂർ സെന്റ് സിറിൽസ് കോളേജ് മുൻ പ്രിൻസിപ്പലായും  മുൻ കേരള യൂണിവേഴ്സിറ്റി സിൻ ഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടേയും കർത്താവാണ്.കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്.

സെപ്റ്റംബർ  3 ന് അയർലണ്ടിലെ ഡബ്ലിനിൽ ചേരുന്ന സമ്മേളനത്തിൽ, മുൻ അയർലണ്ട് പാർലമെന്റ് അംഗവും, സൗത്ത് ഡബ്ലിൻ ഡെപ്യൂട്ടി മേയറുമായ ജോന റ്റഫി പുരസ്‌കാരം നൽകുമെന്ന് പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്, സെക്രട്ടറി ഷാജി ആര്യമണ്ണിൽ, ട്രഷറർ  സിറിൽ തെങ്ങുംപള്ളിൽ എന്നിവർ അറിയിച്ചു.വിവിധ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

award
Advertisment