/sathyam/media/media_files/bPhD0oUoPXr9Xij54abm.jpg)
ടെല്‍ അവീവ്: ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേല്‍ പരമാവധി സംയമനം പാലിക്കണമെന്നും ട്രൂഡോ അഭ്യര്‍ഥിച്ചു.
നടന്നുകൊണ്ടിരിക്കുന്നതെല്ലാം ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമൊക്കെ ലോകം കാണുന്നുണ്ട്. ആക്രമണങ്ങള്‍ക്ക് സാക്ഷിയായ കുടുംബങ്ങളുടെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിലാപങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നതിന് ലോകം സാക്ഷിയാകുന്നു. ഇത് അവസാനിപ്പിച്ചേ മതിയാകൂ~ വാര്‍ത്താ സമ്മേളനത്തിനിടെ ട്രൂഡോ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി, ഇസ്രയേല്‍ അല്ല, ഹമാസാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. സാധാരണക്കാരെ കൊന്നൊടുക്കുന്നത് ഇസ്രയേലല്ല, ഹമാസാണെന്നും നെതനാഹ്യു ആരോപിച്ചു. നാസികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം ജൂതന്മാര്‍ക്ക് നേരെയുണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിത്. സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍ ഹമാസ് അവരെ ആക്രമിക്കുന്നു. ഹമാസിന്റെ ക്രൂരത അവസാനിപ്പിക്കാന്‍ ഇസ്രയേസലിനെ പിന്തുണയ്ക്കണമെന്നും നെതനാഹ്യു ആവശ്യപ്പെട്ടു.