ഇസ്രായേൽ - ഗാസ സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ട് ശാശ്വതമായ വെടിനിർത്തൽ വളരെ പെട്ടന്ന് തന്നെ സംഭവിക്കണമെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ.
ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ ഗ്ലാസ്‌ഗോയിൽ നടന്ന സ്കോട്ടിഷ് ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച, ഉടനടി വെടിനിർത്തലിന് കോമൺസിൽ സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) യുടെ നേതൃത്വത്തിൽ വോട്ടെടുപ്പ് നടക്കും. മൂന്ന് മാസം മുമ്പ് 56 ലേബർ എം പിമാർ വെടിനിർത്താലിന് അനുകൂലമായി എസ്എൻപി കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചിരുന്നു.
/sathyam/media/media_files/CFU7lohyhjWhX1d2jPIu.jpg)
"പോരാട്ടം അവസാനിപ്പിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു, താൽക്കാലികമായി നിർത്താൻ മാത്രമല്ല, ശാശ്വതമായി. പോരാട്ടം ഉടൻ നിർത്തണം" ഞായറാഴ്ച പ്രതിനിധികളോട് സംസാരിച്ച സർ കെയർ പറഞ്ഞു.
നേരത്തെ, വോട്ടെടുപ്പിന് മുന്നോടിയായി എസ്എൻപി പ്രമേയം ലേബർ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ഡേവിഡ് ലാമി പറഞ്ഞു. എന്നാൽ ഏത് നിർദ്ദേശത്തിലും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശാശ്വത പരിഹാരം ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസിൽ നിന്നും ഇസ്രായേൽ ഗവൺമെൻ്റിൽ നിന്നും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന ഒരു കരാർ വരേണ്ടതുണ്ടെന്നും ലാമി കൂട്ടിച്ചേർത്തു.
ശനിയാഴ്ച, സ്കോട്ട്ലൻഡിലെ പാർട്ടി നേതാവ് അനസ് സർവാർ എസ്എൻപി പ്രമേയത്തെ "തികച്ചും ന്യായയുക്തം"എന്നാണ് വിശേഷിപ്പിച്ചത്.
/sathyam/media/media_files/lb17gMzMuKILcpq0Mwmr.jpg)
എന്നാൽ, ഏത് വെടിനിർത്തലും സുസ്ഥിരമാകണമെന്നതാണ് യു കെ ലേബർ പാർട്ടിയുടെ നിലപാട്. അതിനാൽ, നവംബറിൽ നടന്ന വോട്ടെടുപ്പിൽ പാർട്ടിയിൽ വ്യക്തമായ പിളർപ്പുണ്ടായി.
അന്ന് എസ്എൻപി പ്രമേയത്തിനൊപ്പം വോട്ട് ചെയ്ത 56 ലേബർ എംപിമാരിൽ 10 പേരും പാർട്ടി നേതൃത്വവുമായി വിയോജിപ്പുള്ള നിലപാടെടുത്തതിൻ്റെ ഫലമായി തങ്ങളുടെ ഷാഡോ മന്ത്രിസ്ഥാനം ഉപേക്ഷിച്ച മുൻനിരക്കാരായിരുന്നു.