/sathyam/media/media_files/2025/08/14/nbvvv-2025-08-14-03-19-26.jpg)
ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച വിശദമാക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവന്നു. ഇതുപ്രകാരം, ആഗോളതലത്തില്‍ ജര്‍മന്‍ കമ്പനികളുടെ മത്സരക്ഷമത കുത്തനെ കുറഞ്ഞതായാണ് വ്യക്തമാകുന്നത്.
യൂറോപ്യന്‍ യൂണിയനു പുറത്തുള്ള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍, ജൂലൈയിലെ കണക്കനുസരിച്ച് ജര്‍മന്‍ കമ്പനികളില്‍ നാലിലൊന്നിന്റെയും മത്സരക്ഷമത കുറഞ്ഞതായാണ് കാണുന്നത്.
ഇഫോ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയിലാണ് കണ്ടെത്തലുകള്‍. ഇതുപ്രകാരം, കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ സ്ഥിതിയുമായി കാര്യമായ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല. സര്‍ക്കാര്‍ മാറ്റവും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചിട്ടില്ലെന്നാണ് ഇതില്‍നിന്നു ലഭിക്കുന്ന സൂചന.
നിലവില്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്തേതുപോലുള്ള ദൗര്‍ബല്യമാണ് ജര്‍മന്‍ സമ്പദ് വ്യവസ്ഥയിലുള്ളത്. ഒരു വ്യാവസായിക മേഖലയിലുമുള്ള കമ്പനികളുും മത്സരക്ഷമത വര്‍ധിപ്പിച്ചതായി കാണുന്നില്ല. സമീപഭാവിയിലൊന്നും ഇതിനൊരു മാറ്റവും പ്രതീക്ഷിക്കാനും കഴിയില്ലെന്നാണ് വിലയിരുത്തല്‍.