Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്കാരിക വേദിയുടെ 11 -ാം സമ്മേളനം ഫെബ്രുവരി 24ന്

New Update
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് അനുശോചിച്ചു

ജര്‍മ്മനി: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം സമ്മേളനത്തിൽ യൂറോപ്പ് റീജിയണിൻ്റേയും, യൂറോപ്പ് റീജിയൻ്റെ കീഴിലുള്ള എല്ലാ പ്രൊവിൻസുകളുടെയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യ പ്രതിജ്ഞാചടങ്ങും, പ്രവാസികൾ ഭാരതത്തിൻ്റെ അംബാസിഡർമാർ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നതാണ്. 

Advertisment

പ്രസിദ്ധ അന്തർദ്ദേശീയ മോട്ടിവേഷനൽ സ്‌പീക്കറും, സൈക്കോളജിസ്റ്റും, നൂറിലധികം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്‌.എസ് പ്രതിഭകളെ ഭാരതത്തിനു സമ്മാനിച്ചിട്ടുള്ള അബ്സൊലൂട്ടു ഐ.എ.എസ് അക്കാദമി ചെയർമാനുമായ ഡോ. ജോബിൻ എസ്. കൊട്ടാരമാണ് പ്രവാസികൾ ഭാരതത്തിൻ്റെ അംബാസിഡർമാർ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ നയിക്കുന്നത്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി എല്ലാ മാസത്തിൻ്റേയും അവസാനത്തെ ശനിയാഴ്ച്‌ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്‌കാരിക വേദിയുടെ 11-ാം സമ്മേളനമാണ് വൈവിദ്ധ്യമാർന്ന വിവിധ കലാപരിപാടികളോടെ ഫെബ്രുവരി 24ന്  3 പിഎം (യുകെ സമയം), 4 പിഎം (ജെര്‍മ്മന്‍ സമയം) 8:30 പിഎം (ഇന്ത്യന്‍ സമയം), 18:00 പിഎം (യുഎഇ സമയം) ന് വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നത്.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച്‌ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെ ടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്‌മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോളി എം. പടയാട്ടിൽ

Advertisment