Advertisment

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി മലയാളികളുടെ 12-ാം കലാസാംസ്‌കാരികവേദി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്‌തു

author-image
ജോളി എം പടയാട്ടില്‍
Updated On
New Update
wmc europe reagion-12

ജര്‍മ്മനി: ആഗോളതലത്തിലുള്ള പ്രവാസിമലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ 12-ാം സമ്മേളനം കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണന്ത്രാലയത്തിൻ്റെ മാസ്റ്റർ ട്രെയിനറും, കേരള സർക്കാരിന്റെ ന്യൂനപക്ഷക്ഷേമവകുപ്പു ഫാക്കൽറ്റിയുമായ അഡ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

Advertisment

wmc zoom-3

മാർച്ച് 10 നു വൈകുന്നേരം നാലുമണിക്കു 15:00 യുകെ, 20:30 ഇന്ത്യന്‍ സമയം) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്‌കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡൻ്റ് ജെയിംസ് പാത്തിക്കലിൻ്റെ ഈശ്വര പ്രാർത്ഥന യോടെയാണ് തുടങ്ങിയത്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. ഇലക്ഷൻ പ്രചരണത്തിൻ്റെ തിരക്കിലാണെങ്കിലും വേൾഡ് മലയാളി കൗൺസിലിനായിട്ട് സമയം കണ്ടെത്തിയ അഡ, ചാർളി ടോമിനോടുള്ള യൂറോപ്പ് റീജി യന്റെ ചാരിതാർത്ഥ്യവും സന്തോഷവും ജോളി എം. പടയാട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞു. 

wmc zoom-2

ചാലക്കുടി നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിൻ്റെ ശബ്ദം ലോകസഭയിൽ കേൾക്കാൻ ഇടവരട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് രാഷ്ട്രീയം കലരാത്ത സാമ്പത്തിക വികസനം കേരളത്തിൽ സാധ്യമാകുമോ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഹൈക്കോടതി അഭിഭാഷകനും, ചാലക്കുടിയിൽ നിന്നു ലോകസഭയിലേക്ക് മത്സരിക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയുമായ അഡ്വ ചാർളി പോൾ ആയിരുന്നു മുഖ്യ പ്രാസംഗികൻ. 

wmc zoom-4

തുടർന്നു നടന്ന ചർച്ചകൾക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡൻ്റ് ജോൺസൻ തലശല്ലൂർ, വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റും, മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പി ളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ഹെൽത്തു ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, പ്രൊഫസർ ഡോ. അന്നകുട്ടി ഫിൻഡെ, പ്രമുഖ വ്യവസായിയും കേരള വ്യാപാര വ്യവസായ ഏകോപനസമിതി പ്രതിനിധിയുമായ അഡ്വ ജോണി കുര്യാ ക്കോസ്, പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ തുടങ്ങിയവരുടെ നേത്യത്വത്തിൽ ചൂടേറിയ ചർച്ചകൾ നടന്നു. 

wmc zoom-5

മലയാളികൾ നേരിടുന്ന നീറുന്ന വിഷയങ്ങൾ ചർച്ചാവിധേയ മായി. അഴിമതി, അധികാര ദുർവിനിയോഗം, പിൻവാതിൽ നിയമനങ്ങൾ ധൂർത്തു തുടങ്ങിയവ ക്കെതിരെയുള്ള പോരാട്ടമാണ് ട്വൻ്റി ട്വൻ്റി നടത്തുന്നതെന്ന് അഡ ചാർളി പോൾ പറഞ്ഞു. കിഴക്കമ്പലത്തെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. 

വോട്ടിനുവേണ്ടി ജാതിമതങ്ങളെ കൂട്ടുപിടിച്ചു. ദാരിദ്ര്യവും, പട്ടിണിയും നിലനിർത്തി നിസ്സഹായരായ ജനങ്ങളെ രാഷ്ട്രീയക്കാർ ചൂഷണം ചെയ്യുകയാണെന്ന് പലരും ചൂണ്ടിക്കാട്ടി. വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ജർമ്മൻ ഗവൺമെന്റുമായി സഹകരിച്ചുകൊണ്ട് കേരളത്തിൽ മാലിന്യ നിർമ്മാർജ്ജന ഫാക്ടറി സ്ഥാപിക്കുവാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും മെല്ലെപ്പോക്കും കാരണം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത് ചർച്ചയിൽ നിറഞ്ഞുനിന്നു.

wmc zoom-6

രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികൾക്ക് ലഭിക്കേണ്ട വിഹിതം മുടങ്ങാതെ കിട്ടുന്നതിനുവേ ണ്ടിയാണ് റോഡുകൾ നന്നായി പണിയാതെയിരിക്കുന്നതെന്നും വർഷംതോറും റോഡുകൾ നന്നാക്കേണ്ടിവരുന്നതെന്നും അഡ. ചാർളി പോൾ പറഞ്ഞു. അഴിമതി ഇല്ലാതെ എങ്ങനെ ധനസമാഹരണം നടത്താമെന്നും അദ്ദേഹം വിശദീകരിച്ചു.

ഡബ്ല്യുഎംസി ഗ്ളോബൽ വിമൻ ഫോറം പ്രസിഡൻ്റ് പ്രൊഫസർ ഡോ. ലളിത മാത്യു. ഡബ്ല്യുഎംസി ഗ്ളോബൽ വൈസ് പ്രസിഡൻ്റ്, തോമസ് അറമ്പൻകുടി, ഡബ്ല്യുഎംസി അമ്‌മൻ പ്രൊവിൻസ് പ്രസി ഡാന്റ്റ് ഡെയിസ് ഇടിക്കുള, ഡബ്ല്യുഎംസി ടൂറിസം ഫോറം പ്രസിഡൻ്റ് തോമസ് കണ്ണങ്കേരിൽ, ഡബ്ല്യുഎംസി ഗ്ളോബൽ കൾച്ചറൽ പ്രസിഡൻ്റ് ചെറിയാൻ ടീ കാക്കാട്, ഗഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ വേഴസി തടത്തിൽ ജോൺ പാഴൂർ, ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ഡബ്ല്യുഎംസി യു കെ പ്രൊവിൻസ് പ്രസിഡൻ്റ് സൈബിൻ പാലാട്ടി, യു കെ നോർത്ത് വെസ്റ്റ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, സനു പടയാട്ടിൽ, യൂറോപ്പ് റീജി യൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

wmc zoom-7

അമേരിക്കൻ പ്രവാസി ഗായകരായ ജോൺസൻ തലശല്ലൂർ, ഡബ്ല്യുഎംസി നോർത്ത് ടെക്സാസ് പ്രൊവിൻസ് വൈസ് ചെയർപേഴ്‌സൻ ആൻസി തലശല്ലൂർ, യൂറോപ്യൻ ഗായകരായ സോബി ച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ തുടങ്ങിയവരുടെ ശ്രുതിമധുരമായ ഗാനങ്ങൾ കലാ സാംസ്കാരികവേദിയെ കൂടുതൽ ധന്യമാക്കി.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും, കലാസാംസ്‌കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും, മികച്ച പ്രാസം ഗികയും, നർത്തകിയും, ഇംഗ്ലണ്ടിലെ വിദ്യാർത്ഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്‌തത്. കമ്പ്യൂട്ടർ ടെക്‌നീഷ്യനായ നിതീഷ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.

wmc zoom-8

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച്‌ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 27-ാം തീയതി ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് (യുകെ സമയം) വെർച്ചിൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. 

ഏപ്രിൽ 27-ാം തീയതി ഈസ്റ്റർ, വിഷു ആഘോഷമാണ് നടക്കുന്നത്. ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കു വാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

wmc zoom

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാം സ്ക്‌കാരികവേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്കു വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

Advertisment