ബര്‍ലിന്‍: 2025ല്‍ ജര്‍മനിയും ഇറ്റലിയും വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ വിസ അനുവദിക്കും. ജര്‍മനി 22,422 വിസയാണ് അധികമായി നല്‍കുന്നത്. ഇറ്റലി 10,000 വിസയും അധികം അനുവദിക്കും.
വിവിധ മേഖലകള്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും വിസ ക്വോട്ട ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും.
യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ടെങ്കിലും കൂടുതലായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ഇതു പരിഹരിക്കാന്‍ ശ്രമിക്കുന്നത് ജര്‍മനിയും ഇറ്റലിയുമാണ്.
ഭാഷാ പരിജ്ഞാനത്തില്‍ കടുംപിടിത്തമില്ലാതെ തന്നെ ജര്‍മനിയില്‍ ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡും ജര്‍മനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.