ബര്‍ലിന്‍: വിസ ഫീസില്‍ ഗണ്യമായ വര്‍ധന വന്നിട്ടും കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരുടെ വിസ അപേക്ഷകളില്‍ 11 ശതമാനം വര്‍ധനയുണ്ടായെന്ന് വിഎഫ്എസ് ഗ്ളോബലിന്റെ കണക്ക്. കോവിഡ് പൂര്‍വ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകളില്‍ വര്‍ധനയാണ് കാണിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനത്ത് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള ഇന്ത്യക്കാരുടെ പ്രവണതയും ശക്തി പ്രാപിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ഏറ്റവും താത്പര്യം കാണിക്കുന്ന ലക്ഷ്യങ്ങളില്‍ ഇപ്പോള്‍ ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിസ അപേക്ഷകള്‍ ലഭിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലേക്കാണ്.
ഇറ്റലി, നെതര്‍ലന്‍ഡ്സ്, യുകെ എന്നിവിടങ്ങളിലേക്കും ഇന്ത്യന്‍ വിസ അപേക്ഷകളില്‍ വര്‍ധന രേഖപ്പെടുത്തി. ക്യാനഡ, ചൈന, ജപ്പാന്‍, സൗദി അറേബ്യ, യുഎസ് എന്നീ രാജ്യങ്ങളും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളായി കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി.
2023ല്‍ ഷെങ്കന്‍ മേഖലയില്‍ ലഭിച്ച വിസ അപേക്ഷകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കാര്‍ക്ക്. 966,687 അപേക്ഷകള്‍ ലഭിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ ലഭിച്ചത് ഇന്ത്യക്കാരുടെ 189,646 വിസ അപേക്ഷകളാണ്. അതായത്, ഷെങ്കന്‍ മേഖലയിലേക്ക് ഇന്ത്യക്കാര്‍ നല്‍കിയ വിസ അപേക്ഷകളില്‍ 19.6 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡിലേക്കാണ്.
യൂറോപ്പില്‍ ഇന്ത്യക്കാരുടെ രണ്ടാമത്തെ പോപ്പുലര്‍ ഡെസ്ററിനേഷന്‍ ഫ്രാന്‍സാണ്. 176,237 അപേക്ഷകള്‍, അതായത് 18.2 ശതമാനം അപേക്ഷകള്‍ ഫ്രാന്‍സിലേക്കായിരുന്നു. ജര്‍മനിയിലേക്ക് 132,825 അപേക്ഷകളും ലഭിച്ചു~ 13.7 ശതമാനം