ജര്‍മനി പ്രതിവര്‍ഷം 90000 വിസ ഇന്ത്യക്കാര്‍ക്കു നല്‍കും

New Update
hgujhbkjo
പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് അനുവദിക്കുന്ന വിസയുടെ എണ്ണത്തില്‍ ജര്‍മനി കുത്തനെ വര്‍ധന വരുത്തി. ഇരുപതിനായിരം വിസ അനുവദിച്ചിരുന്ന സ്ഥാനത്ത് തൊണ്ണൂറായിരമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. വിദഗ്ധ തൊഴില്‍മേഖലകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.

ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനെട്ടാമത് ഏഷ്യ പസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ വര്‍ധിപ്പിക്കാനുള്ള തീരുമാനം ജര്‍മനിയുടെ വികസനത്തില്‍ മുതല്‍ക്കൂട്ടാകുമെന്നും മോദി പറഞ്ഞു. ഇന്ത്യ~ജര്‍മനി സഹകരണം സംബന്ധിച്ച ഫോക്കസ് ഓണ്‍ ഇന്ത്യ നയരേഖ ജര്‍മന്‍ കാബിനറ്റ് ചര്‍ച്ച ചെയ്തതിനെയും മോദി സ്വാഗതം ചെയ്തു.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള, ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ള സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിവരുകയാണ്.
Advertisment