/sathyam/media/media_files/2025/03/06/jK7CalPv7hoABlf2DJmR.jpg)
ആയിരം കോടി ഡൗണ്‍ലോഡുകളുമായി ഗൂഗിള്‍ ജിബോര്‍ഡ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത കീബോര്‍ഡ്. എന്നാല്‍ ഇത് ലോക ജനസംഖ്യയെക്കാള്‍ കൂടുതലാണ് എന്ന പ്രത്യേകത കൂടിയുണ്ട്. വോയിസ് ടൈപ്പിങ്, ഒറ്റ ക്ളിക്കില്‍ ലഭിക്കുന്ന വിവര്‍ത്തനം, സ്മാര്‍ട്ട് മെയില്‍ബോക്സ്, ഛഇഞ ടെക്സ്ററ് സ്കാനിംഗ്, എന്നിവ ജിബോര്‍ഡിന്‍റെ പ്രത്യേകതകളാണ്. ഇതിന് പുറമെ നിരവധി ഇമോജികളും സ്ററിക്കറുകളും കീബോര്‍ഡില്‍ ലഭിക്കും.
2013~ല്‍ ഗൂഗിള്‍ കീബോര്‍ഡ് എന്ന പേരില്‍ പുറത്തിറങ്ങിയ ആപ്പ് പിന്നീട് 2016 ല്‍ ജി ബോര്‍ഡ് എന്ന് പേരുമാറ്റുകയായിരുന്നു. ഗൂഗിള്‍ പിക്സല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അക ജനറേറ്റഡ് സ്ററിക്കറുകള്‍ സൃഷ്ടിക്കാനുള്ള അവസരവും ആപ്പ് നല്‍കുന്നുണ്ട്. കീബോര്‍ഡിലെ മൈ പ്രോജക്റ്റ്സ് ലൈബ്രറിയിലോ ജിബോര്‍ഡിലെ പുതിയ സ്ററിക്കറുകള്‍ ടാബിലോ അവ സൃഷ്ടിക്കാന്‍ കഴിയും. നിലവില്‍ ഗൂഗിളിന്‍റെ തന്നെ യൂട്യൂബ്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ പ്ളേ സര്‍വീസ് എന്നിവയ്ക്കാണ് 10 ബില്ല്യണ്‍ ഡൗണ്‍ലോഡുകള്‍ ഉള്ള മറ്റ് ആപ്പുകള്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us