Advertisment

ഫ്രാന്‍സില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം

New Update
vgty666666666667
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്രാന്‍സില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച ഇടതുസഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. സഖ്യത്തിലെ പ്രധാന കക്ഷികളായ ഫ്രാന്‍സ് അണ്‍ബൗഡ്, സോഷ്യലിസ്ററുകള്‍, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ന്യൂ പോപുലര്‍ ഫ്രണ്ട് രാജ്യത്തെ പ്രമുഖ റിപ്പബ്ളിക്കന്‍ ശക്തിയായെന്നും സര്‍ക്കാറുണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഗ്രീന്‍ പാര്‍ട്ടി നേതാവ് സിറില്‍ ചാറ്റ്ലയിന്‍ പറഞ്ഞു.

അതേസമയം, ഇടതുസഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നതകള്‍ സര്‍ക്കാറുണ്ടാക്കുന്നതിനുള്ള ശ്രമം സങ്കീര്‍ണമാക്കുകയാണ്. ഒരു വിഭാഗം തീവ്ര ഇടതുപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് മിതവാദ നിലപാടാണുള്ളത്.

തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗഡ് നേതാവ് ജീന്‍ ലൂക്ക് മെലെഷോണ്‍ പ്രധാനമന്ത്രിയാകില്ലെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സോഷ്യലിസ്ററ് നേതാവ് ജൊഹാന റോളണ്ട് പറയുകയും ചെയ്തു. തീവ്രനിലപാട് കാരണം മിതവാദികള്‍ക്കിടയില്‍ അപ്രിയനാണ് എന്നതാണ് അദ്ദേഹത്തിന് തടസ്സമാകുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയുമായി സഹകരിച്ച് സര്‍ക്കാറുണ്ടാക്കുന്നതിനുള്ള സാധ്യതയും തേടുന്നുണ്ട്.
Advertisment