ഓട്ടവ: സായുധ സംഘട്ടനം ഉണ്ടായാൽ, തങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടാൻ പകുതിയോളം കാനഡക്കാരും തയ്യാറാണെന്ന് പുതിയ സർവേ റിപ്പോർട്ട്, ആംഗസ് റീഡ് നടത്തിയ സമീപകാല സർവേയിലാണ് 49 ശതമാനം കാനഡക്കാരും തങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടാൻ തയ്യാറാണെന്ന് പ്രതികരിച്ചത്.
അൻപത്തിനാല് വയസ്സിന് മുകളിലുള്ളവരാണ് സേനയിൽ ചേരാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് സർവേയിൽ കണ്ടെത്തി. 18 നും 34 വയസ്സിനും ഇടയിലുള്ളവരിൽ 36 ശതമാനം പേരും സേനയിൽ ചേരാൻ താൽപര്യമില്ലെന്ന് പറഞ്ഞു.
അതേസമയം 34 ശതമാനം പേർ സംഘർഷ കാരണങ്ങളോട് യോജിച്ചാൽ മാത്രമേ പോരാടൂകയുള്ളുയെന്ന് പ്രതികരിച്ചതായി സർവേ സൂചിപ്പിക്കുന്നു.