Advertisment

കൈ അറ്റു പോയിട്ടും തിരിഞ്ഞുനോക്കിയില്ല; ഇന്ത്യക്കാരന്റെ മരണത്തില്‍ തൊഴിലുടമ അറസ്റ്റില്‍

New Update
nnnnnnnnnmjjjjjjj

ഫാം ഉപകരണത്തില്‍പ്പെട്ട് കൈ അറ്റു പോയ ഇന്ത്യന്‍ യുവാവിനെ തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച തൊഴിലുടമ കൊലക്കുറ്റത്തിന് അറസ്ററിലായി. ഇറ്റലിയിലെ അഗ്രികള്‍ച്ചറല്‍ കമ്പനി ഉടമ അന്റോനെല്ലോ ലോവാറ്റോയാണ് രണ്ടാഴ്ചത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പിടിയിലായിരിക്കുന്നത്.

പഞ്ചാബില്‍ നിന്നുള്ള മുപ്പത്തൊന്നുകാരന്‍ സത്നാം സിങ്ങിനാണ് ജോലി സ്ഥലത്ത് ദാരുണാന്ത്യം സംഭവിച്ചത്. കൈയറ്റു പോയ ശേഷം സത്നാമിനെ റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഗാങ്സ്റ്റര്‍ കൂടിയായ ലോവാറ്റോയാണ് സത്നാമിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പോലീസ് സംശയിക്കുന്നത്. കുടുംബത്തോടൊപ്പം ഇറ്റലിയില്‍ താമസിച്ചിരുന്ന ആളാണ് സത്നാം സിങ്. വൈക്കോല്‍ മുറിക്കുന്നതിനിടെയാണ് മെഷീനില്‍പ്പെട്ട് കൈ അറ്റുപോയത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ലോവാറ്റോയുടെ ഫാം അനധികൃതമായിരുന്നു എന്നും പിന്നീട് വ്യക്തമായി.

സംഭവം നടക്കുമ്പോള്‍ സത്നാമിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തിയവര്‍ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും, അമിതമായി രക്തം നഷ്ടപ്പെട്ടിരുന്നതിനാല്‍ രണ്ടു ദിവസത്തിനു ശേഷം മരിച്ചു. സമയത്ത് ചികിത്സ നല്‍കിയെങ്കില്‍ സത്നാമിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

Advertisment