കാനഡയിൽ ഒന്റേരിയോ മേഖലയിൽ ഹലാൽ ചെയ്ത ചിക്കൻ മാത്രമേ വിൽക്കൂ എന്ന കെ എഫ് സിയുടെ തീരുമാനം വിവാദമായി. ഹിന്ദു, സിഖ് സമുദായങ്ങളിൽ പെട്ടവർ കെ എഫ് സിയുടെ പ്രതിഷേധം അറിയിച്ചു.
തങ്ങളുടെ മത വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. എല്ലാ മതവിശ്വാസങ്ങളെയും ഉൾകൊള്ളുന്ന രാജ്യത്തു അസ്വീകാര്യമാണിത്.കെ എഫ് സിയോട് ഇക്കാര്യം പുന പരിശോധിക്കണമെന്ന് ഹിന്ദു ഫോറം കാനഡ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യവും തൊഴിലിടത്തെ വിവേചനവും അവർ ചൂണ്ടിക്കാട്ടി. ഹലാൽ ചെയ്തതും അല്ലാത്തതുമായ ഭക്ഷണം നൽകുക എന്ന നിർദേശവും അവർ മുന്നോട്ട് വച്ചു.
തണ്ടർ ബേ, ഓട്ടവ എന്നിവിടങ്ങളിൽ കെ എഫ് സി ഹലാൽ ചട്ടം ഒഴിവാക്കിയിട്ടുണ്ട്. ഒന്റേരിയോ രാജ്യത്തു ഏറ്റവും കൂടുതൽ മുസ്ലിംകൾ ജീവിക്കുന്ന സംസ്ഥാനമാണ്. മുസ്‌ലിംകളെ ആകർഷിക്കുമ്പോൾ അവർ മറ്റു സമുദായങ്ങളെ അകറ്റും എന്നതാണ് വിമർശനം.