ലണ്ടൻ: ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി മാസത്തെ 'സത്സംഗം' വിവേകാനന്ദ ജയന്തി ആഘോഷമായി സംഘടിപ്പിക്കും. ജനുവരി 27 -ാം തീയതി ശനിയാഴ്ച ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 5:30 മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
/sathyam/media/media_files/uHdIHj8fA5Tz9fA89MUj.jpg)
ഭാരതീയ ജനതയെയും രാജ്യത്തെ യുവതയെയും ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി തന്റെ പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും, ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ ഗുരു, സ്വാമി വിവേകാനന്ദന്റെ 162 -ാം ജന്മദിനം പതിവ് പോലെ ഈ വര്‍ഷവും ലണ്ടന്‍ ഹിന്ദു ഐക്യവേദി ആഘോഷിക്കുന്നു.
സ്വാമി വിവേകാനന്ദനന് യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തില്‍ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.
ജനുവരി 27, ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വൈകിട്ട് 5:30 മണിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളുടെ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്സംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
/sathyam/media/media_files/dzhAI4YzxnMchcyO9lsP.jpg)
കഴിഞ്ഞ മാസത്തെ സത്സംഗം മണ്ഡല ചിറപ്പ് - ധനുമാസ തിരുവാതിര മഹോത്സവമായി സംഘടിപ്പിച്ചിരുന്നു. തത്വമസി ഭജന്‍സിന്റെ അയ്യപ്പഭജനയും, LHA വനിതാ സംഘത്തിന്റെ തിരുവാതിരകളിയും, പടിപൂജയും, ഹരിവരാസനത്തോട് കൂടി അവസാനിച്ച അയ്യപ്പ പൂജയുമെല്ലാം ഒട്ടനേകം ഭക്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഫെബ്രുവരി മാസം 24 - ന് പതിനൊന്നാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. അനുഗ്രഹീത കലാകാരി ആശാ ഉണ്ണിത്താന്‍ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കും, സത്സംഗത്തിനു ശേഷം ജനുവരി 27 - ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക:
സുരേഷ് ബാബു: 07828137478
സുഭാഷ് സർക്കാര: 07519135993
ജയകുമാർ: 07515918523
ഗീത ഹരി: 07789776536