Advertisment

ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും യു കെ - യുഎസ്‌ മിസൈൽ ആക്രമണം; ഹൂതികളുടെ 18 ലക്ഷ്യസ്ഥാനങ്ങൾ തകർത്തു

New Update
ukkusUntitled2

യു കെ: യു എസും യു കെയും സംയുക്തമായി യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണം നടത്തി. യെമനിലെ ഭൂഗർഭ ആയുധഅറകളും മിസൈൽ സംഭരണ കേന്ദ്രങ്ങളും ഉൾപ്പെടെ 18 ഹൂതി ലക്ഷ്യങ്ങൾക്കെതിരെ ശനിയാഴ്ചയാണ് സംയുക്ത ആക്രമണം നടത്തിയത്.

Advertisment

എട്ട് സ്ഥലങ്ങളിൽ ഹൂതികളുടെ ലക്ഷ്യങ്ങൾക്കെതിരെയായിരുന്നു ആക്രമണം. കൂടാതെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, ഒരു ഹെലികോപ്റ്റർ എന്നിവയും ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

usUntitled2

യു കെ പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്താൽ അനുസരിച്ച്, രണ്ട് വോയേജർ ടാങ്കറുകളുടെ പിന്തുണയുള്ള നാല് റോയൽ എയർഫോഴ്‌സ് ടൈഫൂൺ FGR4 യുദ്ധ വിമാനങ്ങൾ യെമനിലെ ഹൂതി സൈനിക കേന്ദ്രങ്ങൾക്കെതിരെ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ പങ്കെടുത്തു. രണ്ട് സ്ഥലങ്ങളിലായി ഒന്നിലധികം ലക്ഷ്യങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ആർഏഎഫ് വിമാനങ്ങൾ നേതൃത്വം നൽകി.

ഹൂതി ലക്ഷ്യങ്ങളിൽ യു എസും യു കെയും നടത്തിയ ആക്രമണങ്ങളിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഇറാൻ പിന്തുണയോടെ പൊരുതുന്ന ഹൂതി സംഘം, ലോകത്തിലെ ഏറ്റവും നിർണായകമായ ജലപാതകളിൽ ഒന്നും പ്രധാന ആഗോള വ്യാപാര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും നിരപരാധികളായ നാവികർക്കും വളരെ കാലമായി വൻ ഭീഷണിയാണ്‌ ഉയർത്തുന്നത്.

ussUntitled2

“ഞങ്ങളുടെ ലക്ഷ്യം പിരിമുറുക്കം കുറയ്ക്കുകയും ചെങ്കടലിൽ സ്ഥിരത പുനഃസ്ഥാപിക്കുകയും ചെയ്യുകയാണ്, എന്നാൽ ഹൂത്തി നേതൃത്വത്തിന് ഞങ്ങൾ ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകും" യു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ, തങ്ങൾ അമേരിക്കൻ - ബ്രിട്ടീഷ് രാജ്യങ്ങൾക്ക്‌ ശക്തമായ തിരിച്ചടി നൽകും എന്ന താക്കീതാണ് ഹൂതി സൈനിക വക്താവ്, യഹ്‌യ സാരി സോഷ്യൽ മീഡിയയിലൂടെ നടത്തിയത്.

ukkkUntitled2

“കടലിൽ ജീവൻ സംരക്ഷിക്കുകയും നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്. അതുകൊണ്ടാണ് യെമനിലെ ഹൂതി സൈനിക ലക്ഷ്യങ്ങൾക്കെതിരെ റോയൽ എയർഫോഴ്സ് നാലാമത്തെ കൃത്യതയാർന്ന ആക്രമണത്തിൽ ഏർപ്പെട്ടത്.

ഹൂതികളുടെ ഡ്രോണുകളും അവരുടെ അപകടകരമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്ന ലോഞ്ചറുകളും തകർക്കാൻ ഞങ്ങൾ സഖ്യകക്ഷികളോടൊപ്പം പ്രവർത്തിച്ചു. അവരുടെ സേവനത്തിന് ഉൾപ്പെട്ട ധീരരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് ഞാൻ നന്ദി പറയുന്നു" യു കെ പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് എക്‌സിൽ കുറിച്ചു.

വടക്ക് - പടിഞ്ഞാറൻ യെമൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ മേഖലയിലെ വ്യാപാര കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയാണ്.

ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഫലസ്തീനികൾക്കുള്ള പിന്തുണ വ്യക്തമാക്കാനാണ് തങ്ങളുടെ ആക്രമണമെന്ന് അവർ പറയുന്നു.

Advertisment