ഹൂതികൾക്കെതിരെ കൂടുതൽ സൈനിക നടപടിക്ക്‌ തയ്യാറാർ: ഋഷി സുനക് ; പ്രഖ്യാപനം ചെങ്കടലിൽ യെമൻ സംഘം കണ്ടയ്‌നർ കപ്പലിന് നേരെ വെടിയുതിർത്തു മണിക്കൂറുകൾക്കകം

New Update
888uk

ലണ്ടൻ: ഹൂതി വിമതർക്കെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാൻ യുകെ തയ്യാറാണെന്ന് പ്രധാനമന്ത്രി ഋഷി സുനക്. യെമൻ ആസ്ഥാനമായുള്ള ഒരു സംഘം ചെങ്കടലിൽ കണ്ടെയ്‌നർ കപ്പലിന് നേരെ മിസൈൽ തൊടുത്തുവിട്ടതിന് മണിക്കൂറുകൾക്കകം ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. 

Advertisment

വെള്ളിയാഴ്ച രാത്രി യു കെ ഹൂതികൾക്കെതിരായ വ്യോമാക്രമണത്തിൽ പങ്കെടുത്തതിന് ശേഷം, ആദ്യമായി, തിങ്കളാഴ്ച എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡ്രോണുകൾ, എയർഫീൽഡ്, ക്രൂയിസ് മിസൈൽ ലോഞ്ചർ എന്നിവയുൾപ്പെടെ രണ്ട് സ്ഥലങ്ങളിലെ 13 ലക്ഷ്യങ്ങൾ തകർത്തതായി അദ്ദേഹം പറഞ്ഞു.

ugjk

പാർലമെന്റിന്റെ അനുമതിയില്ലാതെ ആക്രമണം നടത്താനുള്ള തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. ഈ മേഖലയിലെ അന്താരാഷ്ട്ര കപ്പൽ സഞ്ചാരത്തിന് വിമതർ ഭീഷണിയാകുന്ന പക്ഷം, യു കെ കൂടുതൽ ആക്രമണങ്ങൾക്ക് മുതിരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

“സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് ഈ നടപടി സ്വീകരിച്ചത്. യുകെ കപ്പലുകൾക്കും അതുവഴി യു കെയ്ക്ക് തന്നെയും നേരിട്ട ഭീഷണിക്ക് അളന്നു കുറിച്ചുള്ള പ്രതികരണമായിരുന്നു ആ നടപടി" സുനക് പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേർത്തു: “കപ്പൽ സഞ്ചാരത്തിനുള്ള ഭീഷണികൾ അവസാനിപ്പിക്കണം. അനധികൃതമായി തടങ്കലിൽ വച്ചിരിക്കുന്ന കപ്പലുകളെയും ജീവനക്കാരെയും വിട്ടയക്കണം. ഞങ്ങളുടെ വാക്കുകളെ പ്രവൃത്തികളിലൂടെ പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണ്. ”

യു കെ മറ്റൊരു ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, ആവശ്യമെങ്കിൽ അങ്ങനെ ചെയ്യുമെന്ന്‌ തിങ്കളാഴ്ച സെൻട്രൽ ലണ്ടനിൽ വെച്ച് പ്രതിരോധ സെക്രട്ടറി പ്രകടിപ്പിച്ച അഭിപ്രായം പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് അടിവരയിടുന്നതാണ്.

വെള്ളിയാഴ്ച, യുഎസിന്റെ നേതൃത്വത്തിൽ പത്തു രാജ്യങ്ങൾ ചേർന്ന് ഹൂതികളെ ആക്രമിക്കാൻ സഖ്യം ചേർന്നിരുന്നു. ഞായറാഴ്ച, തങ്ങളുടെ യുദ്ധക്കപ്പലിനെ ലകഷ്യം വെച്ചു വന്ന മിസൈലിനെ, തങ്ങളുടെ യുദ്ധ വിമാനം വെടിവെച്ചിട്ടതായി യു എസ് പറഞ്ഞിരുന്നു. തിങ്കളാഴ്ച, ഹൂതികൾ യു എസിന്റെ കണ്ടയ്‌നർ കപ്പലിന് നേരെയും വെടിയുതിർത്തു.

fghuk

പാർലമെന്റിൽ ചർച്ച ചെയ്യാതെ നടപടി എടുത്തതിനെ ചില എം പിമാർ വിമർശിച്ചു. 
ഹൂതികളുടെ ലക്ഷ്യങ്ങൾക്കെതിരായ പാശ്ചാത്യ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി വർദ്ധിപ്പിക്കുമെന്നാണ് അവർ വാദിച്ചത്.

Advertisment