ഷെങ്കന്‍ വിസ എങ്ങനെ എടുക്കാം

New Update
Cdfvhjjj

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ അല്ലാത്തവര്‍ക്ക് ഷെങ്കന്‍ മേഖലയിലുള്ള രാജ്യങ്ങളിലേക്ക് 90 ദിവസം നീണ്ടു നില്‍ക്കുന്ന ചെറിയ സന്ദര്‍ശനത്തിനായി നല്‍കുന്ന പ്രവേശനാനുമതിയാണ് ഷെങ്കന്‍ വിസ.

Advertisment

സിംഗിള്‍ എന്‍ട്രി~ഷെങ്കന്‍ മേഖലയിലേക്ക് ഒറ്റത്തവണ മാത്രം പ്രവേശനം നല്‍കുന്ന വിസയാണ് സിംഗിള്‍ എന്‍ട്രിമള്‍ട്ടിപ്പിള്‍ എന്‍ട്രി~ ഇതു പ്രകാരം ഷെങ്കല്‍ മേഖലകളില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കാം.

നിങ്ങള്‍ പ്രധാനമായും സന്ദര്‍ശിക്കുന്ന അല്ലെങ്കില്‍ ആദ്യം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ വിസ സെന്‍റര്‍, എംബസി എന്നിവ വഴി വിസയ്ക്കായി അപേക്ഷിക്കാം. സ്ളോട്ടുകള്‍ പെട്ടെന്ന് നിറയും, പ്രത്യേകിച്ച് അവധിക്കാലത്ത്. അതിനാല്‍ വിസ അപ്പോയിന്‍റ്മെന്‍റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.

2008 മേയ് മുതല്‍ ഇന്ത്യക്കാര്‍ക്ക് എല്ലാ വിധ ഷെങ്കന്‍ വിസയ്ക്കും 5,587.86 രൂപയാണ് ഫീസ്. 6 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 3,259.59 രൂപ. 90 ദിവസത്തില്‍ കൂടുതല്‍ സന്ദര്‍ശനം നീളുമെങ്കില്‍ 9,219.97 രൂപ അടയ്ക്കേണ്ടതാണ്.

വിസ അപേക്ഷാ ഫോം, പാസ്പോര്‍ട് സൈസ് ഫോട്ടോ, മുന്‍ വിസകളുടെ പകര്‍പ്പ്, കുറഞ്ഞത് 2 ബ്ളാങ്ക് പേജുകളോടു കൂടി പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, യാത്ര ഇന്‍ഷ്വറന്‍സ് പോളിസി, താമസത്തിന്‍റെ വിശദാംശങ്ങള്‍, പണത്തിന്‍റെ വിശദമായ രേഖകള്‍, ഫ്ലൈറ്റിന്‍റെ വിശദാംശങ്ങള്‍.

കുട്ടികള്‍ക്കാണെങ്കില്‍ രക്ഷിതാക്കളുടെ ഒപ്പോടു കൂടിയ വിസ അപേക്ഷാ ഫോം, ജനന സര്‍ട്ടിറിക്കറ്റിന്‍റെ പകര്‍പ്പ്, രക്ഷിതാക്കളുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, കുട്ടി മാതാപിതാക്കളില്‍ ഒരാളുടെ കസ്ററഡിയിലാണെങ്കില്‍ കോടതി ഉത്തരവ്.

വിഎസി വെബ് സൈറ്റ് വഴി വിസ അപേക്ഷയുടെ തല്‍സ്ഥിതി അറിയാം. ഇതിനായി റഫറന്‍സ് നമ്പര്‍ നല്‍കുന്നതായിരിക്കും. സാധാരണയായി 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിക്കും. ചിലപ്പോള്‍ ചെറിയ മാറ്റം ഉണ്ടായേക്കാം.

ഇന്ത്യയിലെ ഷെങ്കന്‍ എംബസികളില്‍ അധികവും നേരിട്ടുള്ള അപ്പോയിന്‍റ്മെന്‍റുകള്‍ ബുക്ക് ചെയ്യേണ്ടതായി വരും. 4~6 ആഴ്ചയ്ക്കുള്ളില്‍ അപ്പോയിന്‍റ്മെന്‍റ് ലഭിക്കും. തിരക്കു വര്‍ധിക്കുന്നതിനനുസരിച്ച് കാലതാമസം കൂടും.

Advertisment