ടൊറന്റോ: കാനഡയിലേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവ് രേഖപ്പെടുത്തി. കാനഡയിലെ ഉയർന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും ഈ പ്രവണതയ്ക്ക് കാരണമായതായി വിലയിരുത്തുന്നു.
2025-ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 30,640 സ്റ്റഡി പെർമിറ്റുകളാണ് അനുവദിച്ചതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ്
സിറ്റിസൺഷിപ്പ് കാനഡ (ഐ ആർ സി) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അനുവദിച്ച 44,295 പെർമിറ്റുകളെ അപേക്ഷിച്ച് ഏകദേശം 31% കുറവാണ്. അതേസമയം, 2024-ൽ 1,21,070 ആയിരുന്നത് 2025-ന്റെ ആദ്യ പാദത്തിൽ 96,015 ആയി കുറഞ്ഞു
2023-ന്റെ അവസാന പാദത്തിൽ കനേഡിയൻ സർക്കാർ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയതിന് ശേഷമാണ് ഈ കുറവ്. 2023-ൽ കാനഡ ആകെ 6,81,155 സ്റ്റഡി പെർമിറ്റുകൾ അനുവദിച്ചപ്പോൾ, അതിൽ 2,78,045 പേർ ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ വർഷം സ്റ്റഡി പെർമിറ്റുകൾ 5,16,275 ആയി കുറഞ്ഞു, ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 1,88,465 ആയി.
വൻ തോതിലുള്ള കുടിയേറ്റം, ഭവന പ്രതിസന്ധി, ആരോഗ്യ-ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു എന്ന ഫെഡറൽ സർക്കാരിന്റെ കണ്ടെത്തലിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ വരുത്തിയത്. 2027 ഓടെ വിദ്യാർത്ഥികളും വിദേശ തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാർ രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ല എന്ന് ഇക്കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു.
2025-ലെ പഠന പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള പരിധി 4,37,000 ആയി
കുറയ്ക്കുമെന്ന് 2024 സെപ്റ്റംബർ 18-ന് ആർ സി സി അറിയിച്ചിരുന്നു. ഇത് ഈ വർഷത്തെ 4,85,000 എന്ന ലക്ഷ്യത്തിൽ നിന്ന് കുറവാണ്. 2026-ലും ഇതേ കണക്ക് തുടരും.
2024 ജനുവരി 1-നോ അതിനുശേഷമോ ലഭിക്കുന്ന പുതിയ പഠന പെർമിറ്റ് അപേക്ഷകർക്ക് 20,635 കനേഡിയൻ ഡോളർ (ഏകദേശം 12.7 ലക്ഷം രൂപ ബാങ്ക് ബാലൻസ് കാണിക്കേണ്ടിവരും എന്നായിരുന്നു 2023 ഡിസംബർ 7-ലെ ഐ ആർ ഇ സി പ്രഖ്യാപനം, മുൻപ് ഇത് 10,000 കനേഡിയൻ ഡോളർ (ഏകദേശം 6.14 ലക്ഷം രൂപ ആയിരുന്നു. കൂടാതെ, 2023 ഡിസംബർ മുതൽ, ഡിസൈൻറ്റഡ് ലീർണിങ് ഇന്സ്ടിട്യൂഷൻസ് (ഡി എൽ ഐ എസ് ഓരോ അപേക്ഷകന്റെയും അഡ്മിഷൻ ലെറ്ററുകൾ, ആർ സി സി വഴി പരിശോധിക്കാൻ ബാധ്യസ്ഥരാണെന്നും പ്രഖ്യാപിച്ചിരുന്നു. ഈ കർശന നടപടികൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ കാനഡയിലേക്കുള്ള ഒഴുക്കിനെ കാര്യമായി ബാധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.