/sathyam/media/media_files/2025/03/27/5x3OyRWc5JjD4ST2KQ1h.jpg)
ബുഡാപെസ്ററ്: മുമ്പെങ്ങുമില്ലാത്ത വിധം പാക്കിസ്ഥാനിലും നൈജീരിയയിലും അഫ്ഗാനിസ്ഥാനിലുമെല്ലാം ക്രിസ്ത്യാനികള്‍ അതിക്രൂരമായി വേട്ടയാടപ്പെടുകയാണിപ്പോള്‍. നൈജീരിയയില്‍ മാത്രം ഇതു വരെ 72,000 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഹംഗറി പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി ഹംഗറി ശക്തമായ ചുവടുവയ്പുകള്‍ നടത്തുന്നത്.
ഇത്തരത്തില്‍ ഒരു ചുവടു വയ്പു നടത്തിയ ആദ്യത്തെ സര്‍ക്കാരാണ് തങ്ങളുടേതെന്നും ഹംഗറി അവകാശപ്പെടുന്നു. കോംഗോയിലെ ക്രിസ്ത്യാനികളുടെ ദുരവസ്ഥയില്‍ അവര്‍ക്ക് കൈയയച്ചുള്ള സഹായമാണ് ഹംഗറി ഹെല്‍പ്സ് എന്ന പേരിലുള്ള പദ്ധതിയിലൂടെ ചെയ്തു വരുന്നത്. ഇപ്പോള്‍ സിറിയയില്‍ വംശഹത്യയ്ക്ക് ഇരയാക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ഉന്നമനത്തിനും നിലനില്‍പ്പിനുമായി ദീര്‍ഘകാല പദ്ധതികള്‍ അടക്കമുള്ള വന്‍ പദ്ധതികളാണ് ഹംഗറി ഹെല്‍പ്സ് നടത്തി വരുന്നത്.
ക്റൈസ്തവ സാമൂഹിക ദൗത്യങ്ങള്‍, മനുഷ്യാവകാശപരമായ പരിപാടികള്‍, സിറിയയിലെ ഒരു സിറിയന്‍ ഓര്‍ത്തഡോക്സ് സ്കൂള്‍, മതകേന്ദ്രം എന്നിവയുടെ നിര്‍മാണത്തിനായി 4.6 ദശലക്ഷം യൂറോയുടെ സഹായം ഹംഗേറിയന്‍ സര്‍ക്കാര്‍ നല്‍കുമെന്ന് ബ്രസല്‍സില്‍ ഈ പ്രൊജക്റ്റിന്‍റെ ചുമതലയുള്ള ഹംഗേറിയന്‍ വിദേശകാര്യ, വ്യാപാര മന്ത്രാലയത്തിന്‍റെ സ്റേററ്റ് സെക്രട്ടറി ട്രിസ്ററന്‍ അസ്ബെജ് പ്രഖ്യാപിച്ചു.
സിറിയയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എത്രയും വേഗം അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഹംഗേറിയന്‍ സര്‍ക്കാര്‍ അവര്‍ക്ക് പരിചരണം നല്‍കാനും സഹായിക്കുമെന്ന് ട്രിസ്ററന്‍ അസ്ബെജ് പറഞ്ഞു. ഇതു വരെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് വിവിധ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ വഴി 28 ദശലക്ഷം യൂറോയുടെ സഹായം ഹംഗേറിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us