Advertisment

ഫ്രാന്‍സില്‍ ദേശീയ അസംബ്ളി പിരിച്ചുവിട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
rt5676777

പാരീസ്: ഫ്രാന്‍സിലെ ദേശീയ അസംബ്ളി പിരിച്ചുവിട്ട പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്കു തിരിച്ചടിയേല്‍ക്കും എന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണിന്റെ അപ്രതീക്ഷിത തീരുമാനം.

Advertisment

പ്രചവനങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍, രാജ്യത്തെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് അധോസഭ പിരിച്ചുവിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു. ആദ്യ റൗണ്ട് ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ ഏഴിനും നടക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.

മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് എക്സിറ്റ്പോള്‍ ഫലം. 31.5 ശതമാനം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് കിട്ടുമ്പോള്‍ മാക്രോണിന്റെ പാര്‍ട്ടി 15.2 ശതമാനവും തൊട്ടുപിറകിലായി 14.3 ശതമാനം വോട്ടുമായി സോഷ്യലിസ്ററുകള്‍ മൂന്നാമതെത്തുമെന്നും പ്രവചിക്കുന്നു. 

Advertisment