കാനഡയിൽ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയാധിക്ഷേപം

New Update
Ggv

ടൊറന്റോ: കാനഡയിൽ ഇന്ത്യക്കാർക്കെതിരായ വംശീയാധിക്ഷേപങ്ങൾ വർധിക്കുന്നു. ഒന്റാറിയോയിലെ മക്ഡൊണാൾഡ്സ് സ്റ്റോറിൽ ഇന്ത്യൻ ജീവനക്കാരന് നേരെ വംശീയാധിക്ഷേപം. മുൻപ് ഒന്റാറിയോയിലെ ജനപ്രതിനിധിക്കും സമാന അനുഭവം ഉണ്ടായിരുന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ 'ഇന്ത്യൻ എലികൾ' എന്നെഴുതിയ ഗ്രാഫിറ്റിയും പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisment

ഒന്റാറിയോയിലെ ഒരു മക്ഡൊണാൾഡ്സ് സ്റ്റോറിലെ ജീവനക്കാരനായ ഇന്ത്യക്കാരനോട് വെളുത്ത വർഗക്കാരനായ യുവാവ് വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ പുറത്ത് വന്നത് വീണ്ടും ആശങ്കയ്ക്കിടയാക്കിയിരിക്കുക യാണ് . ഒന്റാറിയോയിലെ ഓക്ക് വില്ലെയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഒക്ടോബർ 26നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. "നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകൂ, നിന്റെയൊക്കെ ഇന്ത്യൻ..." എന്നിങ്ങനെ അസഭ്യവർഷത്തിൽ ആക്രോശിക്കുന്ന യുവാവിനെ വീഡിയോയിൽ വ്യക്തമായി കാണാം. ഒരു സ്ത്രീ ഇത് ചോദ്യം ചെയ്തപ്പോൾ അയാൾ വീണ്ടും അധിക്ഷേപിച്ചു. സംഭവത്തിൽ കനേഡിയൻ പോലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെ അപലപിച്ചു സമൂഹമാധ്യമങ്ങളിലൂടെ പലരും എത്തി. ചിലർ ഇതിനെ പിന്തുണച്ചും രംഗത്തെത്തി

Advertisment