New Update
/sathyam/media/media_files/2025/05/15/tP8r80pxVxGTArTqe1CB.jpg)
ഇന്ത്യൻ വംശജയായ അനിതാ ആനന്ദിനെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്തു ഗൗരവമായി ഉലഞ്ഞ കാനഡ-ഇന്ത്യൻ ബന്ധം മെച്ചപ്പെടുത്താൻ ഈ നീക്കം ഒരു പങ്കു വഹിക്കുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.
Advertisment
അന്താരാഷ്ട്ര വ്യാപാര മന്ത്രിയായി ഇന്ത്യൻ വംശജൻ മനീന്ദർ സിധുവിനെ കാർണി നിയമിച്ചിട്ടുണ്ട്. ഉപമന്ത്രിമാരായി മറ്റു രണ്ടു ഇന്ത്യൻ വംശജർക്കും നിയമനം ലഭിച്ചു.
ഇന്ത്യയ്ക്കു പുറമെ ഭീഷണി മുഴക്കി നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കൈകാര്യം ചെയ്യുന്ന ചുമതല അനിതാ ആനന്ദിനുണ്ട്.
ട്രൂഡോ മന്ത്രിസഭയിൽ ഗതാഗതവും പ്രതിരോധവും കൈകാര്യം ചെയ്തിട്ടുള്ള ആനന്ദ് അഭിഭാഷകയാണ്. തമിഴനായ പിതാവിനും പഞ്ചാബിയായ അമ്മയ്ക്കും ജനിച്ച അവർ കാനഡയിൽ എം പിയും മന്ത്രിയുമാകുന്ന ആദ്യത്തെ ഹിന്ദു മത വിശ്വാസിയുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us