Advertisment

ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ പ്രധാനമന്ത്രിയായേക്കും

New Update
Ghhb

ടൊറന്‍റോ: രാജിവച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യന്‍ വംശജയും. ട്രൂഡോ സര്‍ക്കാരിലെ ഗതാഗത മന്ത്രി അനിത ആനന്ദാണ് പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ മുന്‍നിരയിലുള്ളത്. പഞ്ചാബി~ തമിഴ് ദമ്പതിമാരുടെ മകളാണ് 53 വയസുള്ള അനിത. പാര്‍ട്ടിയിലും സര്‍ക്കാരിലും ജനപിന്തുണ നഷ്ടമായതോടെ തിങ്കളാഴ്ചയാണ് ട്രൂഡോ രാജി പ്രഖ്യാപിച്ചത്.

Advertisment

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകമുള്‍പ്പെടെ വിഷയങ്ങളില്‍ ഇന്ത്യയ്ക്കെതിരേ നിരന്തരം ആരോപണങ്ങളുന്നയിച്ചുകൊണ്ടിരിക്കെയാണു ട്രൂഡോയുടെ പടിയിറക്കം. മാര്‍ച്ച് 24നാണ് ഇനി കനേഡിയന്‍ പാര്‍ലമെന്‍റ് ചേരുന്നത്. ഏറ്റവുമടുത്ത സമ്മേളനത്തില്‍ ട്രൂഡോ സര്‍ക്കാരിനെതിരേ അവിശ്വാസം കൊണ്ടുവരുമെന്നു മൂന്നു പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത സമ്മേളനത്തിനു മുന്‍പ് പുതിയ നേതാവിനെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനാകും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍, ഈ മാസം 20ന് യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റശേഷമേ പുതിയ പ്രധാനമന്ത്രിയെക്കുറിച്ചു ക്യാനഡയില്‍ ചര്‍ച്ചകള്‍ സജീവമാകാന്‍ ഇടയുള്ളൂ.

2019ല്‍ ഓക്വില്ലയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്‍റിലെത്തിയ അനിത ആനന്ദ് 2021 വരെ പബ്ളിക് സര്‍വീസസ് മന്ത്രിയായിരുന്നു. ട്രഷറി ബോര്‍ഡ് പ്രസിഡന്‍റ്, നാഷണല്‍ ഡിഫന്‍സ് മന്ത്രി തുടങ്ങിയ പദവികളും വഹിച്ചു. അച്ഛന്‍റെ പൂര്‍വികര്‍ ചെനൈ്ന സ്വദേശികളാണ്.

അമ്മയുടെ കുടുംബം പഞ്ചാബില്‍. ഇംഗ്ളണ്ടില്‍ വച്ച് വിവാഹിതരായ ഡോക്റ്റര്‍മാരായ മാതാപിതാക്കള്‍ പിന്നീട് ഇന്ത്യയിലും നൈജീരിയയും പ്രവര്‍ത്തിച്ച ശേഷമാണു ക്യാനഡയിലെത്തിയത്. യുഎസായിരുന്നു ലക്ഷ്യമെങ്കിലും നോവ സ്കോട്ടിയയില്‍ താമസമാക്കുകയായിരുന്നു.

അനിതയെ കൂടാതെ ധനമന്ത്രി ഡൊമിനിക് ലിബ്ളെയ്നും സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റിവുകള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെയെങ്കില്‍ പിയറി പൊലീയെവറായിരിക്കും പ്രധാനമന്ത്രി. ക്യാനഡയില്‍ ഇതു പൊതുതെരഞ്ഞെടുപ്പു വര്‍ഷമാണ്. ഏതു സര്‍ക്കാര്‍ വന്നാലും ഒക്റ്റോബര്‍ വരെയേ കാലാവധിയുണ്ടാകൂ

Advertisment