ഇന്ത്യന്‍ സമ്മര്‍ദം ഫലിക്കുന്നു: ഖാലിസ്ഥാന്‍ നേതാക്കള്‍ക്കെതിരേ ക്യാനഡ നടപടി തുടങ്ങി

New Update
Bbbv

ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് എതിരെ കടുത്ത നടപടിയുമായി ക്യാനഡ. ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നൂണിന്‍റെ അടുത്ത സഹായിയായ ഇന്ദര്‍ജിത് സിങ് ഗോസല്‍ ഉള്‍പ്പടെ മൂന്നു ഖാലിസ്ഥാന്‍ ഭീകരരെ കനേഡിയന്‍ പൊലീസ് അറസ്ററ് ചെയ്തു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഭീകരവാദത്തിന് എതിരെ നടപടിയെടുക്കാന്‍ ക്യാനഡയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. സെപ്റ്റംബര്‍ 19ന് ഒന്‍റാരിയോയില്‍ വച്ചു നടന്ന ഒരു വാഹന പരിശോധനയ്ക്കിടെയാണ് ഭീകരരെ മൂന്നു പേരെയും അറസ്ററ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

ആയുധങ്ങളുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള സിഖ്സ് ഫൊര്‍ ജസ്ററിസ് (ടഎഖ) എന്ന ഖാലിസ്ഥാന്‍ ഭീകര സംഘടനയുടെ സുപ്രധാന കനേഡിയന്‍ സംഘാടകനായിരുന്നു ഗോസല്‍. ഖാലിസ്ഥാന്‍ വാദികളോട് ക്യാനഡ മുമ്പ് കാട്ടിയ മൃദു സമീപനത്തിന് അപവാദമാണ് ശ്രദ്ധേയമായ ഈ കടുത്ത നടപടി.

Advertisment