New Update
/sathyam/media/media_files/2025/04/01/xh3T0p6nusDQT1RtepqK.jpg)
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സിയില്‍ കയറിയ യാത്രക്കാര്‍ കാറില്‍ പണം മറന്നുവച്ചതായും, ഉമസ്ഥര്‍ എത്തിയാല്‍ പണം കൈപ്പറ്റാമെന്നും അറിയിച്ച് ഗാര്‍ഡ. എയര്‍പോര്‍ട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ടാക്‌സിയില്‍ കയറിയ ദമ്പതികളാണ് കവറില്‍ പണം മറന്നുവച്ചത്. ഇവര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. മുള്ളിങ്ങേരിലെ ടൈലറീൻ കോർട്ടിലാണ് ഇവര്‍ ഇറങ്ങിയത്.
Advertisment
പണം മറന്നുവച്ചത് ശ്രദ്ധയില്‍ പെട്ടതോടെ ടാക്‌സിയുടെ ഡ്രൈവര്‍ തന്നെ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. പണം നിലവില്‍ മുള്ളിങ്ങേർ ഗാര്‍ഡ സ്‌റ്റേഷനിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us