New Update
/sathyam/media/media_files/2025/08/28/untitled-2025-08-28-10-54-51.jpg)
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയ കേരള ചാപ്റ്ററിന്റെ ദേശീയ പ്രസിഡന്റായി ജിജേഷ് പുത്തൻ വീട് നെതിരഞ്ഞെടുത്തതായി ദേശീയ പ്രസിഡൻ്റ് മനോജ് ഷിയോറൻ അറിയിച്ചു.
Advertisment
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മൂല്യങ്ങളും പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിക്കുന്നതിനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആഗോള ചെയർമാൻ സാം പിട്രോഡയും ഇന്ത്യൻ നാഷണൽ കോൺഗ്രസും (ഐഎൻസി) മുന്നോട്ടുവച്ച ലക്ഷ്യങ്ങൾക്കും ദർശനത്തിനും അനുസൃതമായി സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഉത്സാഹപൂർവ്വമായ സംഭാവന നൽകാൻ കഴിയട്ടെ എന്നും മനോജ് ഷിയോറൻ ആശംസിച്ചു.
പാർട്ടിയോടുള്ള ജിജേഷ് പുത്തൻ വീട് ൻ്റെ കഴിവ്, പ്രതിബദ്ധത, സമർപ്പണം എന്നിവയെ ആത്മാർത്ഥമായി അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.