ടെഹ്റാന്‍: നിര്‍ണായക പ്രഖ്യാപനവുമായി ഇറാന്‍. അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കി പ്രഖ്യാപിച്ചു.
ഐഎഅഎയുമായുള്ള സഹകരണം താത്ക്കാലികമായി അവസാനിപ്പിക്കാനുള്ള നിയമം നേരത്തെ ഇറാന്‍ പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.
ഇറാന്‍ ആണവോര്‍ജ കേന്ദ്രങ്ങളില്‍ ഇസ്രയേലും അമെരിക്കയും നടത്തിയ ആക്രമണത്തില്‍ കാര്യമായ പ്രതികരണം നടത്താത്ത അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.