ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍

New Update
Nvhbv

ജനീവ : ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ചു.

Advertisment

ജനീവയില്‍ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യന്‍ യൂണിയന്റെ വിദേശനയകാര്യ മേധാവിയുമായുമുള്ള കൂടിക്കാഴ്ചയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് ഇറാന്റെ ആണവപദ്ധതി. അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണ്. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ സ്വയം പ്രതിരോധമെന്ന അവകാശം ഇറാന്‍ നിര്‍വഹിക്കും. അബ്ബാസ് അറഗ്ചി വ്യക്തമാക്കി.

അതേസമയം, ജനീവയില്‍ നടക്കുന്ന ചര്‍ച്ച ഗുണംചെയ്യുമെന്ന് കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന് യുറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യമില്ലന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.