/sathyam/media/media_files/2025/07/24/hhjgg-2025-07-24-03-29-03.jpg)
ടെഹ്റാന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ തുടര്‍ച്ചയായി അതിശക്തമായ നീക്കങ്ങള്‍ നടത്തിയതോടെ ആണവ പദ്ധതി സംബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങാന്‍ ഇറാന്‍. ടെഹ്റാന്‍ ആണവ പദ്ധതി സംബന്ധിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മയില്‍ ബാഗെയി വ്യക്തമാക്കി.
ഇവിന്‍ ജയില്‍ ആക്രമണത്തില്‍ ഇസ്രയേലി ചാരന്മാര്‍ രക്ഷപ്പെട്ടു. ജയില്‍ സന്ദര്‍ശകരും ജീവനക്കാരും ഉള്‍പ്പടെ 70 പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ചര്‍ച്ച. യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കായ കാലസ്, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗിയുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.
കരാര്‍ പുനസ്ഥാപിക്കാന്‍ ചര്‍ച്ച നടത്തുന്നില്ലെങ്കില്‍ അടുത്ത മാസം അവസാനത്തോടെ ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ചര്‍ച്ചയ്ക്കായി തീരുമാനിച്ചത്.