Advertisment

യൂറോപ്പില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഇറ്റലിയുടേത്

New Update
passport6577
റോം: യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളില്‍ ഏറ്റവും ശക്തമായത് ഇറ്റലിയുടേതെന്ന് പുതിയ കണക്കുകളില്‍ വ്യക്തമാകുന്നു. ആഗോള തലത്തില്‍ തന്നെ രണ്ടാമത്തെ ശക്തമായ പാസ്പോര്‍ട്ടാണ് ഇപ്പോള്‍ ഇറ്റലിയുടേത്.



ഇറ്റാലിയന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് നിലവില്‍ 107 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശം ലഭിക്കും. ലോകത്തെ തന്നെ ഏറ്റവും ശക്തമായ ഇരുപതു പാസ്പോര്‍ട്ടുകളില്‍ പല യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളും ഉള്‍പ്പെടുന്നു.



വിസഗൈഡ് പാസ്പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം 90.49 പോയിന്റാണ് ഇറ്റാലിയന്‍ പാസ്പോര്‍ട്ടിനു ലഭിക്കുന്നത്. ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാതെ തന്നെ മറ്റു 44 രാജ്യങ്ങളില്‍ പ്രവേശിക്കാനും അനുമതിയുണ്ട്.



ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി തെരഞ്ഞെടുത്തിരിക്കുന്നത് സിംഗപ്പൂരിന്റേതാണ്. എന്നാല്‍, സിംഗപ്പൂര്‍ പൗരന്‍മാര്‍ക്ക് മറ്റൊരു രാജ്യത്തും പാസ്പോര്‍ട്ടില്ലാതെ പ്രവേശിക്കാന്‍ അനുമതിയില്ല. 159 രാജ്യങ്ങളില്‍ അവര്‍ക്ക് വിസയില്ലാതെ പ്രവേശം കിട്ടും.
Advertisment