ഒട്ടാവ: സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ശക്തമായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയ്ക്ക് പുതിയ തലവേദനയായി നാവ് പിഴ. ബ്രോക്കണിസ്റ്റ് എന്ന, ഇംഗ്ളീഷില്‍ ഇല്ലാത്ത വാക്ക് ട്രൂഡ് പ്രയോഗിച്ചതാണ് വിമര്‍ശനത്തിനു കാരണമായിരിക്കുന്നത്.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് പിയറി പോളിവിയര്‍ 'ബ്രോക്കണിസ്ററ്' കാഴ്ചപ്പാടിനെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നായിരുന്നു ട്രൂഡോയുടെ പരാമര്‍ശം.
''മിസ്ററര്‍ സ്പീക്കര്‍, ബ്രോക്കണിസ്ററ് എന്നൊരു വാക്ക് പോലുമില്ല. അദ്ദേഹം ഇംഗ്ളിഷ് ഭാഷയെ തന്നെയാണ് ബ്രേക്ക് ചെയ്യുന്നത്'', പോളിവിയര്‍ ഉടനടി പ്രതികരിച്ചു.
എന്നാല്‍, ഈ വാക്ക് അണ്‍പാര്‍ലമെന്‍ററിയാണെന്ന് റൂളിങ് നല്‍കണം എന്ന ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല.
''സ്വയം ബ്രേക്ക് ചെയ്ത കാര്യങ്ങള്‍ ശരിയാക്കാന്‍ പ്രധാനമന്ത്രിക്കു സാധിക്കുന്നില്ല. കാരണം, സ്വന്തം പാര്‍ട്ടിയിലെ ശത്രുക്കളെ നേരിടുന്നതിന്‍റെ തിരക്കിലാണ് അദ്ദേഹം'', ക്യാനഡയിലെ കുടിയേറ്റത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുകൂടിയായതോടെ ബ്രേക്ക് എന്ന വാക്കിന്‍റെ വിവിധ ഭാവങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി മീമുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.