New Update
/sathyam/media/media_files/2025/12/13/super-star-kid-2025-12-13-14-04-13.jpg)
ലണ്ടൻ : പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസിന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ കലാഭവൻ ലണ്ടനിൽ സംഘടിപ്പിക്കുന്ന ദ്വിദിന സിനിമ – അഭിനയ പരിശീലന കളരിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിമിതമായ സീറ്റുകൾക്കായി ഇപ്പോൾ തന്നെ നിരവധി പേർ രജിസ്റ്റർ ചെയ്‌തു കഴിഞ്ഞു.
സംവിധായകൻ ലാൽ ജോസിന്റെ നേതൃത്വത്തിൽ, സംവിധായകൻ, ക്യാമറാമാൻ, തിരക്കഥാകൃത്ത്, അഭിനയം പരിശീലകൻ, കാസ്റ്റിംഗ് ഡയറക്ടർ എന്നിവരടങ്ങിയ വിദഗ്ധ ടീമാണ് പരിശീലനം നൽകുന്നത്. ഇത്തരം പരിശീലന കളരികളിലൂടെ സിനിമ രംഗത്തേക്ക് അഭിനയശേഷിയും കഴിവുമുള്ള പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം.
Advertisment
ഈ പരിശീലന കളരി ഉദ്ദേശിക്കുന്നത് മുതിർന്നവർക്ക് വേണ്ടിയാണ്, പക്ഷേ ഒട്ടേറെ കുട്ടികളും വിദ്യാർത്ഥികളും പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ, ഇതിനു മുന്നോടിയായി കുട്ടികൾക്കായി ഫെബ്രുവരിയിൽ ഒരു ഏകദിന അഭിനയ പരിശീലനകളരി കൂടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനായി ക്രിയേറ്റീവ് ടാലന്റ് & ഫാഷൻ ഷോ - SUPER STAR KIDS ജനുവരിയിൽ സംഘടിപ്പിക്കുന്നു.
കുട്ടികൾക്കായി – ക്രിയേറ്റീവ് ടാലന്റ് & ഫാഷൻ ഷോ- ✨"SUPER STAR KIDS"✨
തീയതി : ജനുവരി 3, ശനിയാഴ്ച്ച
വേദി: കാമ്പ്യൻ സ്‌കൂൾ ഹോൺചർച്ച്
ഈ ഷോ കുട്ടികൾക്ക് കല്പനാശേഷി, ആത്മവിശ്വാസം, സ്വയംപ്രകടനം എന്നിവയുടെ ലോകത്തേക്ക് പ്രവേശിക്കാനും അവരുടെ കഴിവുകൾ പ്രകടമാക്കാനും ഒരു അപൂർവ്വ വേദിയാകുന്നു. കുട്ടികളുടെ അത്‌ല്യമായ കഴിവുകൾ ആഘോഷിക്കപ്പെടാനും, വേദിയിൽ തിളങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്യും.
പ്രായ വിഭാഗം:
ജൂനിയർ: 13 വയസ്സിന് താഴെയുള്ള കുട്ടികൾ
സീനിയർ: 13 വയസ്സിനു മുകളിൽ
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഉടൻ തന്നെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
KALABHAVAN SUPER STAR KIDS
Kalabhavan London
📱 Mobile: 07841613973
📧 Email: kalabhvanlondon@gmail.com
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us