New Update
/sathyam/media/media_files/2025/07/21/kent-1-2025-07-21-21-26-40.jpeg)
ലണ്ടന്‍: കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ദിനമായ ജൂലൈ 24 ന് ബലി തര്‍പ്പണത്തിനും പിതൃപൂജകള്‍ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പ്രധാന്യമുള്ള മാസമാണ് രാമായണ മാസം.
Advertisment
ഈ മാസത്തില്‍ പൂര്‍വ്വികര്‍ക്കായ് അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധകര്‍മ്മം അഥവാ കര്‍ക്കിടക വാവുബലിയും ഏറെ പ്രാധാന്യം നിറഞ്ഞതാണ്. മണ്‍മറഞ്ഞുപോയ പിതൃക്കള്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മ്മം ആണ് ബലിയിടല്‍.
ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. രാവിലെ 11.30 മുതല്‍ ഉച്ച കഴിഞ്ഞ് 3 വരെ കെന്റിലെ റോച്ചസ്റ്റര്‍ റിവര്‍ മെഡ് വേയില്‍ ബലിതര്‍പ്പണ ചടങ്ങുകളും പിതൃപൂജകളും നടക്കുന്നതാണ്.