ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ ഉദ്ഘാടനം നടത്തി

New Update
Hbvb

കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ ക്‌നാനായ കത്തോലിക്ക അല്മായരുടെ കൂട്ടായ്മ ആയ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ യുടെ (കെ.സി.എ.എം) ഔപചാരികമായ ഉദ്ഘാടനവും, നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ കൂട്ടായ്മ ആയ കെ.സി.സി.എന്‍.എ ഇല്‍ അംഗത്വം ലഭിച്ചതിന്റെ ഉദ്ഘാടനവും സംയുക്തമായി നടത്തപ്പെട്ടു.

Advertisment

വിന്നിപെഗിലെ സെന്റ് ആന്‍ഡ്രൂസ് റിവര്‍ ഹൈറ്റ്‌സ് പള്ളിയുടെ ഹാളില്‍ പൊതുസമ്മേളനത്തോട് കൂടിയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. സമ്മേളനത്തില്‍ കെ.സി.സി.എന്‍.എ യുടെ മുന്‍ പ്രസിഡന്റ് ഷാജി എടാട്ട് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.എ.എം പ്രസിഡന്റ് ബിജി കൈപ്പാറേട്ട് അധ്യക്ഷത വഹിച്ചു. കെ.സി.എ.എം ട്രഷററും പരിപാടിയുടെ പ്രധാന സ്‌പോണ്‍സറും കൂടിയായ തോമസ്‌കുട്ടി കുപ്പേനാനിക്കല്‍ സ്വാഗതം പറഞ്ഞു.

സമ്മേളനത്തിന് കാല്‍ഗറി ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മുണ്ടക്കല്‍, കെ.സി.സി.എന്‍.എ അഡൈ്വസറി കമ്മറ്റി മെമ്പര്‍ സെലിന്‍ ചാരത്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സമ്മേളനത്തിന് കെ.സി.എ.എം എക്‌സിക്യൂട്ടീവ് നെ പ്രതിനിധികരിച്ചു ജെറിന്‍ പടുക്കാച്ചീയില്‍ നന്ദി പറഞ്ഞു. കാല്‍ഗറി ക്‌നാനായ അസോസിയേഷനെ പ്രതിനിധികരിച്ചു 14 പേര്‍ ഈ യോഗത്തില്‍ സംബന്ധിച്ചു.

 പ്രസ്തുത സമ്മേളനത്തില്‍ കെ.സി.എ.എം ന്റെ പുതിയ ലോഗോയുടെ പ്രകാശന കര്‍മവും ഷാജി എടാട്ട് നിര്‍വഹിച്ചു. ഏതാനും കുടുംബങ്ങള്‍ തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് 40 ഓളം കുടുംബങ്ങളും 100 ഓളം അംഗങ്ങളുമായി എത്തി നില്‍ക്കുന്നു.

കെ.സി.എ.എം ലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി നടത്തിയ മത്സരത്തില്‍ നിന്നും എഡ്വിന്‍ ജിജു നന്ദികാട്ട് വിഭാവനം ചെയ്ത ലോഗോ യാണ് കെ.സി.എ.എം ന്റെ ഔദ്യോഗിക ലോഗോ ആയി തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിന് ശേഷം കെ.സി.എ.എം ലെ 70 ഓളം കലാകാരന്മാര്‍ അണിനിരന്ന ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കലാസന്ധ്യ ചടങ്ങിന് മോടികൂട്ടി.

മാര്‍ഗംകളിയും, പുരാതനപാട്ടും, ചെണ്ടമേളവും ചേര്‍ന്നപ്പോള്‍ സദസിനു മറക്കാനാവാത്ത ഒരു അനുഭവം ആണ് പകര്‍ന്നു നല്‍കിയത്. ഉദ്ഘാടന സമ്മേളനത്തിന് പ്രസിഡന്റ് ബിജി കൈപ്പാറേട്ട്, സെക്രട്ടറി റോണി കൊച്ചേരില്‍, വൈസ് പ്രസിഡന്റ് ജിജു നന്ദികാട്ട്, ട്രഷറര്‍ തോമസ്‌കുട്ടി കുപ്പേനാനിക്കല്‍, ഭാരവാഹികളായ – ജെറിന്‍ കുഴിപറമ്പില്‍, ബിഫി ആല്‍വിന്‍ തലക്കല്‍, ജെറിന്‍ പടുക്കാച്ചീയില്‍ എന്നിവരോടൊപ്പം ജോണി കേളച്ചാന്‍കുന്നേല്‍, മേരി ജോസഫ് കുഴിപറമ്പില്‍, ജോബി കളത്തൂപ്പറമ്പില്‍, സ്റ്റീഫന്‍ കൈപ്പാറേട്ട്, സിലി ജിജു നന്ദികാട്ട് എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി.

കാനഡയിലെ തന്നെ ആദ്യകാല ക്‌നാനായ കുടിയേറ്റക്കാര്‍ വന്ന വിനിപഗ് ഇല്‍ ക്‌നാനായകാര്‍ക്കായി ഒരു കൂട്ടായ്മ എന്ന ആശയം ‘ക്‌നാ കൂട്ട്’ എന്ന പേരില്‍ 10 വര്‍ഷത്തില്‍ അധികമായി സജീവമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

Advertisment