Advertisment

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഇംപീച്ച് ചെയ്യാൻ ഇടതുപക്ഷം

New Update
rtdfffffffffffffg

പാരിസ്: ജൂലായിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷത്തെ സർക്കാർ രൂപീകരണത്തിൽ തഴഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് തിരിച്ചടി. 2027 വരെ കാലാവധിയുള്ള മാക്രോണിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ ഇടതുസഖ്യത്തിലെ അംഗമായ എൽ.എഫ്.ഐ ഫ്രഞ്ച് പാർലമെന്റിൽ ശ്രമങ്ങൾ തുടങ്ങിയതായി ആർ.ടി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Advertisment

സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, ഗ്രീൻസ് എന്നിവ ചേർന്ന ന്യൂ പോപ്പുലർ

ഫ്രണ്ട് സഖ്യത്തിന്റെ (എൻ.എഫ്.പി) ഭാഗമാണ് എൽഎഫ്‌ഐ. ഇംപീച്ച്‌മെന്റിനായി എൽ.എഫ്.ഐ പ്രമേയം അവതരിപ്പിക്കുകയും ഒപ്പുകൾ ശേഖരിക്കുകയും ചെയ്തതായി പാർട്ടി നേതൃത്വം പ്രതികരിച്ചു. കഴിഞ്ഞാഴ്ച പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കിടയിൽ ഇടതുപക്ഷം പ്രധാനമന്ത്രിയായി ലൂസി കാസ്റ്റസിനെ നിർദേശിച്ചിരുന്നെങ്കിലും മാക്രോൺ ഇത് നിരസിക്കുകയായിരുന്നു. ഇടത് സഖ്യത്തെ ‘വ്യവസ്ഥയ്ക്കെതിരായ ഭീഷണി’ എന്ന് വിശേഷിപ്പിച്ച മാക്രോൺ തീവ്രവലതു പക്ഷവുമായി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

‘ഭരണഘടനയുടെ ആർട്ടിക്കിൾ 68 അനുസരിച്ച് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനുള്ള കരട് പ്രമേയം

ഇന്ന് പാർലമെന്റിലെ അംഗങ്ങളുടെ ഒപ്പിനായി അയച്ചു. ജനവിധി അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ പിരിച്ച് വിടണം. പ്രമേയത്തിന്റെ കരട് രൂപം എക്‌സിൽ പങ്ക് വെച്ചുകൊണ്ട് എൽ.എഫ്.ഐ പാർലമെന്റ് ലീഡർ മറ്റിൽഡെ പാനോട്ട് എക്‌സിൽ കുറിച്ചു.

എന്നാൽ 577 അംഗങ്ങൾ ഉള്ള ഫ്രഞ്ച് പാർമെന്റിൽ 58 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമാണ് എൽ.എഫ്.ഐക്ക് ഇംപീച്ച് പ്രമേയത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളു. നിലവിൽ 72 അംഗങ്ങളാണ് എൽ.എഫ്.ഐക്ക് സഭയിൽ ഉള്ളത്

Advertisment