New Update
/sathyam/media/media_files/2025/11/27/g-2025-11-27-04-47-06.jpg)
പാരിസ്: പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്ററില്‍. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം നാലായി. അതേസമയം, കവര്‍ച്ച ചെയ്യപ്പെട്ട അമൂല്യ വസ്തുക്കള്‍ ഇതുവെര കണ്ടെത്താനായിട്ടില്ല.
Advertisment
ഒക്റ്റോബര്‍ 19നാണ് ലൂവ്ര് മ്യൂസിയത്തില്‍ മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. മോഷണത്തിനുശേഷം കൊള്ളസംഘം സുരക്ഷാജീവനക്കാര്‍ എത്തുംമുന്‍പ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
1804ലെ സ്ഥാനാരോഹണ ചടങ്ങില്‍ നെപോളിയന്‍ ചക്രവര്‍ത്തിയും ജോസഫൈന്‍ ചക്രവര്‍ത്തിനിയും ഉപയോഗിച്ച വജ്രാഭരണങ്ങള്‍ അടക്കമുള്ള അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് മ്യൂസിയത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us