ബര്‍ലിന്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപും വ്യവസായ ഭീമന്‍ ഇലോണ്‍ മസ്കും സര്‍ക്കാരില്‍ പങ്കാളികളാകാന്‍ പോകുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്കകള്‍ പങ്കുവച്ച് ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.
യുഎസ് സര്‍ക്കാരില്‍ മസ്ക് വഹിക്കാന്‍ പോകുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് തന്റെ ആത്മകഥയിലാണ് മെര്‍ക്കല്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
സിലിക്കണ്‍ വാലിയില്‍ നിന്നുള്ള വന്‍കിട കമ്പനികളും ട്രംപും തമ്മില്‍ ഇപ്പോള്‍ ഒരു വ്യക്തമായ സഖ്യമുണ്ട് എന്നാണ് മെര്‍ക്കല്‍ നിരീക്ഷിക്കുന്നത്. സ്പേസ് എക്സിന്‍റെയും ടെസ്ലയുടെയും മേധാവിയായ മസ്കിനെ സര്‍ക്കാരില്‍ നിര്‍ണായക റോളില്‍ നിയോഗിക്കുന്നത് വലിയ പ്രശ്നമാണെന്നും മെര്‍ക്കല്‍.